
ഭിന്നശേഷിക്കാരനായ കുട്ടി ആദ്യമായി നടക്കുന്നതിന്റെ വിഡിയോയാണ് ആരുടേയും മനസ് നിറയ്ക്കുന്നത്. അഞ്ച് വയസുകാരന് തന്റെ കാലുകള്‍ കൊണ്ട് വീണു പോകാതെ ബാലന്‍സ് ചെയ്ത് കുറച്ച് ചുവടുകള്‍ നടക്കുന്നതാണ് വിഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. ആരുടേയും സഹായം ഇല്ലാതെയാണ് കുട്ടി നടക്കുന്നത്. ജീവിതത്തിലെ ഈ മനോഹരമായ കാഴ്ച പകര്‍ത്തിയിരിക്കുന്നത് കുട്ടിയുടെ അമ്മ തന്നെയാണ്.
മകന് നടക്കുമ്പോള്‍ അമ്മ പ്രോത്സാഹിപ്പിക്കുകയാണ്. ബാലന്‍സ് ചെയ്ത് കൊണ്ട് കുട്ടി നടന്ന് മുന്നിലുള്ള സോഫയിലേക്ക് ചാരുകയാണ്. താന്‍ സ്വയം നടന്നതിന്റെ സന്തോഷം കൊണ്ടാവാം അമ്മയെ നോക്കി അവന് പുഞ്ചിരിക്കുന്നുമുണ്ട്. 'മിടുക്കന്' എന്ന് പറഞ്ഞാണ് അമ്മ മകനെ പ്രോത്സാഹിപ്പിച്ചിരിക്കുന്നത്. 'ഭിന്നശേഷിക്കാരനായ അഞ്ച് വയസുകാരന് നടന്നു ശീലിക്കുന്നതിന്റെ ആദ്യ നിമിഷങ്ങള്‍'- എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് ഈ വിഡിയോ എറ്റെടുത്തിരിക്കുന്നത്.







Comments