
വോട്ടെണ്ണല്‍ പുരോഗമിക്കുംതോറും ഡോണള്‍ഡ് ട്രംപിനൊപ്പമുള്ള രാഷ്ട്രീയക്കാര്‍ കുറഞ്ഞുവന്നു. മുതിര്‍ന്ന സെനറ്റര്‍മാര്‍ മൗനം പൂണ്ടു. ആണ്മക്കളായ ഡോണള്‍ഡ് ട്രംപ് ജൂനിയര്‍, എറിക്, മകള്‍ ഇവാന്‍ക, ഇവാന്‍കയുടെ ഭര്‍ത്താവ് ജെറഡ് കഷ്ണര്ന്ന എന്നിവരായി അദ്ദേഹത്തിനുചുറ്റുമുള്ള വലയം ചുരുങ്ങിക്കൊണ്ടിരുന്നു. വസ്തുതാ പരിശോധനകളുടെ പേരില്‍ സാമൂഹിക മാധ്യമങ്ങള്‍ ട്രംപിന്റെ വാക്കുകള്‍ നീക്കം ചെയ്യാന്‍ തുടങ്ങി. അടുത്ത ഊഴം മാധ്യമങ്ങളുടേതായിരുന്നു. അവരും പ്രസിഡന്റിന്റെ വാക്കുകള്‍ക്ക് വില നല്‍കുന്നില്ല.
നാലു വര്‍ഷം ആസ്വദിച്ച അധികാരം പോയ്മറയുന്നപോലെ... ഇതെല്ലാം ട്രംപിനെ കൂടുതല്‍ കോപത്തിലാക്കി. ഒരു മാറ്റത്തിനു കൊതിച്ചത് ശനിയാഴ്ചയാണ്. ''മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്'' എന്ന കുറിപ്പുള്ള തൊപ്പിയുമണിഞ്ഞ് അദ്ദേഹം പ്രാദേശിക സമയം 10 നു െവെറ്റ് ഹൗസ് വിട്ടിറങ്ങി. 40 കിലോമീറ്റര്‍ അകലെ വിര്‍ജീനിയയിലെ ഗോള്‍ഫ് ക്ലബായിരുന്നു ലക്ഷ്യം. പുറത്തിറങ്ങിയപ്പോള്‍ മുന്നില്‍ കണ്ടത് െവെറ്റ്ഹൗസ് ജീവനക്കാരിയാണ്. ''എന്തുണ്ട് വിശേഷം'' - അദ്ദേഹം ആരാഞ്ഞു. ''സുഖം'' മ്ലാനത കലര്‍ന്ന മുഖത്തോടെ മറുപടി. ട്രംപിനുനേരെ നോക്കാതെ ഫോണിന്റെ നേരെ അവര്‍ മുഖമൊളിപ്പിച്ചു.
യാത്രയ്ക്കിടെയും ട്വീറ്റുകള്‍ തുടര്‍ന്നു. ഗോള്‍ഫ് കളിക്കുന്നതിനിടെ പ്രാദേശിക സമയം രാവിലെ 11.30 നാണു െബെഡന്‍ ജയിച്ച വാര്‍ത്ത ബി.ബി.സിയും യു.എസ്. മാധ്യമങ്ങളും പുറത്തുവിട്ടത്. ഇതോടെ ഗോള്‍ഡ് ക്ലബിനു പുറത്തിറങ്ങുന്ന ട്രംപിനെ കാണാന്‍ മാധ്യമപ്രവര്‍ത്തകര്‍ തിങ്ങിക്കൂടി. എന്നാല്‍, ക്ലബിനു പുറത്തിറങ്ങാന്‍ ട്രംപിനു തിടുക്കമില്ലായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവിടുന്നതാണ് ആശ്വാസമെന്നപോലെ. മണിക്കൂറുകള്‍ പിന്നിട്ടിട്ടും അദ്ദേഹം പുറത്തെത്തിയില്ല. വിവരമറിഞ്ഞ് അനുയായികളും സ്ഥലത്തെത്തി.
മാധ്യമങ്ങള്ക്കെതിരേ മുദ്രാവാക്യം ഉയര്‍ന്നു. ആരെയും ഗൗനിക്കാതെ അണികള്‍ക്കിടയിലൂടെ തലഉയര്‍ത്തിപ്പിടിച്ച് ട്രംപ് മടങ്ങി. പക്ഷേ, ട്രംപ് യാത്ര തുടങ്ങിയപ്പോഴത്തെ അവസ്ഥയായിരുന്നില്ല അപ്പോള്‍. ട്രംപിന്റെ വാഹനവ്യൂഹം കടന്നുപോയ റോഡുകള്‍ക്കു സമീപം പരിഹാസവുമായി ഡെമോക്രാറ്റ് അണികള്‍ നിരന്നുകഴിഞ്ഞു. ''നിങ്ങള്‍ പരാജയപ്പെട്ടു, നമ്മളെല്ലാം വിജയിച്ചു'' - ട്രംപ് കാണാന്‍ അവര്‍ ബാനറുകള്‍ ഉയര്‍ത്തി. ഇടയ്ക്കു പ്രത്യക്ഷപ്പെട്ട അണികളെ അഭിവാദ്യം ചെയ്യാന്‍ അദ്ദേഹം മറന്നില്ല.
കുനിഞ്ഞ ശിരസുമായാണു െവെറ്റ്ഹൗസ് വളപ്പില്‍ ഇറങ്ങിയത്. സാധാരണ പ്രസിഡന്റുമാര്‍ െവെറ്റ് ഹൗസില്‍ പ്രവേശിക്കുന്ന വാതില്‍ അദ്ദേഹം ഒഴിവാക്കി. ഇതിനിടെ അധികാര െകെമാറ്റം സംബന്ധിച്ചു ട്രംപ് കുടുംബത്തില്‍ ഭിന്നതയുണ്ടെന്ന റിേപ്പാര്‍ട്ടുണ്ട്. ട്രംപിനോട് അധികാരം ഒഴിയാന്‍ മരുമകന് ജെറഡ് ആവശ്യപ്പെട്ടതാണു വിവാദമായത്. റിപ്പബ്ലിക്കന്‍ നേതാക്കളുടെ നിര്‍ദേശപ്രകാരമായിരുന്നു നടപടി. എന്നാല്‍, ജെറഡിനെ സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശിച്ച് ഡോണള്‍ഡ് ട്രംപ് ജൂനിയറും എറിക്കും രംഗത്തെത്തി. മക്കളുടെ ബഹളത്തിനിടെ ഡോണ്‍ള്‍ഡ് ട്രംപ് ഒരിക്കല്‍ക്കൂടി െവെറ്റ്ഹൗസ് വിട്ടു. ഗോള്‍ഫ് കളിക്കാന്‍ വിര്‍ജീനിയയിലേക്ക്...
ഡോണള്‍ഡ് ട്രംപ് െവെറ്റ് ഹൗസ് വിടുന്നതിനു പിന്നാലെ ഭാര്യ മെലാനിയയുമായുള്ള ബന്ധം അവസാനിക്കുമെന്നു റിപ്പോര്‍ട്ട്. വിവാഹമോചനം സംബന്ധിച്ചുള്ള ചര്‍ച്ച മെലാനിയ തുടങ്ങിയെന്നാണ് അവരുടെ സുഹൃത്ത് സ്റ്റെഫാനി വോള്ക്കോഫിന്റെ നിലപാട്. മകന് ബാരണിനു ട്രംപിന്റെ സ്വത്തിന്റെ പാതി ലഭിക്കുന്ന കരാരാണു മെലാനിയ ലക്ഷ്യമിടുന്നതെന്നാണു സൂചന. ട്രംപ് പ്രസിഡന്റാകും മുമ്പേ ഇരുവരും അകല്ച്ചയിലായിരുന്നെന്നാണു സ്റ്റെഫാനി പറയുന്നത്. 2016 ല്‍ ട്രംപ് അധികാരത്തിലെത്തി അഞ്ച് മാസത്തിനുശേഷമാണ് അവര്‍ െവെറ്റ്ഹൗസിലെത്തിയത്. െവെറ്റ് ഹൗസിലും അകല്‍ച്ച തുടര്‍ന്നെന്നാണു മെലാനിയയുടെ സഹായിയായിരുന്ന ഒമറോസ മാനിഗോയുടെ വെളിപ്പെടുത്തല്‍.
െവെറ്റ്ഹൗസില് വെവ്വേറെ മുറികളിലാണ് ഇരുവരും കഴിഞ്ഞിരുന്നത്. ട്രംപ് പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ ദിവസമെണ്ണി കഴിയുകയായിരുന്നത്രേ അവര്‍. ട്രംപ് പ്രസിഡന്റ് സ്ഥാനത്തു തുടരുമ്പോഴുള്ള വിവാഹമോചനം മെലാനിയയ്ക്കു ഭയമായിരുന്നത്രേ. പ്രസിഡന്റിന്റെ അധികാരം ഉപയോഗിച്ചു ശിക്ഷിക്കുമെന്നായിരുന്നു ഭീതി. രണ്ടാം ഭാര്യ മര്‍ല മേപ്പിള്‍സുമായി ഉണ്ടാക്കിയ കരാറിനെ മാതൃകയാക്കാനാണു ട്രംപിനു താല്പര്യം. കരാറിന്റെ അടിസ്ഥാനത്തില്‍ ട്രംപിനെതിരേ സംസ്കാരിക്കാന്‍ മേപ്പിള്സിന് അധികാരമില്ല. എന്നാല്‍, മെലാനിയയും താനുമായി ഒരിക്കല്‍പ്പോലും തര്ക്കമുണ്ടായിട്ടില്ലെന്നാണു ട്രംപിന്റെ പരസ്യ നിലപാട്.






