
കുവൈത്ത് സിറ്റി: സന്ദര്‍ശക വിസയില്‍ കുവൈത്തിൽ എത്തിയിട്ടുള്ളവർ ഈ മാസം 30ന് മുന്‍പ് രാജ്യം വിടണമെന്ന് ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നൽകി.
കാലാവധി കഴിഞ്ഞ എല്ലാ തരത്തിലുമുള്ള സന്ദര്‍ശക വിസകള്‍ക്ക് ഇത് ബാധകമാണ്. കോവിഡിനെ തുടർന്ന് ഒട്ടേറെ പേർ ഇവിടെ കുടുങ്ങിയിരുന്നു. തുടർന്ന് സന്ദര്‍ശക വിസയിലെത്തി കുടുങ്ങിയവര്‍ക്കായി താമസാനുമതി നവംബര്‍ 30 വരെ നീട്ടിനല്‍കിയിരുന്നു.
ഈ കാലയളവില്‍ റെഗുലവര്‍ വിസകളിലേക്ക് താമസരേഖ മാറ്റുന്നതിനും സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ഇതു മാറ്റാതെ സന്ദര്‍ശക വിസ കാലാവധി കഴിഞ്ഞ് നവംബര്‍ 30ന് ശേഷവും രാജ്യത്ത് താമസിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് തീരുമാനം.






