മസ്കത്ത്: കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ചിരുന്ന സന്ദർശക വിസകൾ ഒമാനിൽ
പുനരാരംഭിക്കുന്നു. എന്നാൽ, ടൂറിസ്റ്റ് വിസകളുടെ കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല.
എക്സ്പ്രസ്, ഫാമിലി വിസിറ്റിങ് വിസകൾക്കുള്ള അപേക്ഷകൾ ചൊവ്വാഴ്ച മുതൽ സ്വീകരിച്ചുതുടങ്ങി. ഇപ്പോൾ ഓൺലൈൻ സേവനങ്ങൾ ആരംഭിച്ചിട്ടില്ല. അതുവരെ എമിഗ്രേഷൻ വിഭാഗത്തിന്റെ ഓഫിസിൽ നേരിട്ടെത്തിയാണ് അപേക്ഷ നൽകേണ്ടത്
ഓൺലൈനിൽ ഇ-വിസക്ക് അപേക്ഷ നൽകാനുള്ള സംവിധാനം അടുത്ത ദിവസങ്ങളിലാണ് പ്രാബല്യത്തിലാവുകയുള്ളൂ. വിസിറ്റിങ് വിസയിലുള്ളവരുടെ വിമാനയാത്രയടക്കം വിഷയങ്ങളിൽ ഇതുവരെ അധികൃതർ വ്യക്തത വരുത്തിയിട്ടില്ല.






