
ന്യൂഡല്ഹി: റിപ്പബ്ലിക് ടി.വി മേധാവി അര്ണാബ് ഗോസ്വാമിയുടെ കേസില് സുപ്രീം കോടതിയുടെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടിയതിന് സ്റ്റാന്ഡ്അപ്പ് കൊമേഡിയന് കുനാല് കമ്രയ്ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന് അറ്റോര്ണി ജനറല് കെ.കെ വേണുഗോപാല് അനുമതി നല്കി. അര്ണാബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ ഹര്ജി ലഭിച്ച ഉടന് തന്നെ കേസ് ലിസ്റ്റ് ചെയ്യുകയും കേസ് കേട്ട് ജാമ്യം അനുവദിക്കുകയും ചെയ്തതിനെയാണ് കുനാല് വിമര്ശിച്ചത്. ഹര്ജിക്കാര്ക്ക് നീതി അര്ഹിക്കുന്ന മറ്റ് കേസുകളില് നടപടികള് ഇഴഞ്ഞു നീങ്ങുന്നതും കുനാല് ചൂണ്ടിക്കാട്ടിയിരുന്നു. ഇതേതുടര്ന്നാണ് കോടതിയലക്ഷ്യ നടപടികള് ആരംഭിച്ചത്.
അതേസമയം പ്രസ്താവനയുടെ പേരില് മാപ്പ് പറയില്ലെന്ന് കുനാല് വ്യക്തമാക്കി. താന് നിലപാട് മാറ്റിയിട്ടില്ല. അതുകൊണ്ടുതന്നെ മാപ്പ് പറയാനോ പ്രസ്താവന പിന്വലിക്കാനോ തയ്യാറല്ല. അഭിഭാഷകരെ വയ്ക്കില്ല, മാപ്പ് പറയില്ല, പിഴ അടയ്ക്കില്ല എന്ന് തുടങ്ങിയ തലക്കെട്ടിലാണ് കുനാല് നിലപാട് വ്യക്തമാക്കിയത്. നോട്ട് നിരോധന വിഷയത്തിലെ ഹര്ജികള്, ജമ്മു കശ്മീരിന്െ്റ പ്രത്യേക പദവി റദ്ദാക്കിയ വിഷയത്തിലുള്ള ഹര്ജികള്, ഇലക്ടറല് ബോണ്ടിന്െ്റ നിയമസാധുത ചോദ്യം ചെയ്ത് സമര്പ്പിച്ച ഹര്ജികള് തുടങ്ങി എണ്ണമറ്റ വിഷയങ്ങളിലെ ഹര്ജികള് പരിഗണക്കാന് സുപ്രീം കോടതിയുടെ വിലയേറിയ സമയം ചെലവഴിക്കേണ്ടിയിരുന്നുവെന്നും കുനാല് പറഞ്ഞു.
1975ലെ കോടതിയലക്ഷ്യ നടപടികള് നിയന്ത്രിക്കുന്നതിനുള്ള നിയമം അനുസരിച്ച് ഒരു വ്യക്തിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന് അറ്റോര്ണി ജനറലിന്െ്റ അനുമതി ആവശ്യഗമാണ്. ഇത് പ്രകാരമാണ് എ.ജി കെ.കെ വേണുഗോപാല് കുനാല് കമ്രയ്ക്കെതിരായ നടപടികള്ക്ക് അനുമതി നല്കിയത്.







Comments