
പഴനി : അങ്ങനെ 54 മത്തെ വയസ്സിലും പതിവ് തെറ്റിക്കാതെ പഴനി ദേവസ്വംബോര്‍ഡ് കസ്തൂരിയെന്ന ആന സ്കന്ദഷഷ്ഠി ഉത്സവത്തിന് 800 പടികള്‍ കയറി പഴനിമല ക്ഷേത്രത്തിലെത്തി. . പഴനിമല ക്ഷേത്രത്തില്‍ നടക്കുന്ന ഒരേയൊരു ഉത്സവം സ്കന്ദഷഷ്ഠിയാണ്. 2007 മുതല്‍ തുടര്‍ച്ചയായി കസ്തൂരി ഉത്സവകാലത്ത് ഇവിടെയുണ്ട്.
പഴനിയില്‍ നടക്കുന്ന തൈപ്പൂയ്യം, പങ്കുണി ഉത്രം, വൈശാഖ വിശാഖോത്സവം, കുംഭമാസത്തില്‍ പഴനി മാരിയമ്മന്‍ ക്ഷേത്രത്തില്‍ നടക്കുന്ന ഉത്സവത്തേരോട്ടം എന്നിവയില്‍ കസ്തൂരിയുടെ സാന്നിധ്യം ശ്രദ്ധേയം. ഭക്തര്‍ തേരുവലിക്കുമ്പോള് തള്ളിക്കൊടുത്ത് സഹായിക്കുന്നതും കസ്തൂരിയാണ്.
4,650 കിലോഗ്രാമാണ് കസ്തൂരിയുടെ ഭാരം.






