
ലോകത്തിലെ ഏറ്റവും വലിയ വായ തനിക്കാണെന്ന് സ്വയം അവകാശപ്പെട്ട് എത്തിയിരിക്കുകയാണ് 30കാരി സാമന്ത റംസ്ദല്. നിലവിലുള്ള ഏറ്റവും വലിയ വായ ഉള്ളയാള്‍ എന്ന ഗിന്നസ് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയ ആളെക്കാള്‍ തനിക്കാണ് വലിയ വായയെന്നാണ് സാമന്ത അവകാശപ്പെടുന്നത്. 3.75 ഇഞ്ചാണ് നിലവിലെ ഏറ്റവും വലിയ വായയുടെ അളവ്. തന്റെ വായ നാല് ഇഞ്ചോളം ഉണ്ടെന്നാണ് സാമന്ത അവകാശപ്പെടുന്നത്.
മാത്രമല്ല തനിക്ക് ഒരു ആപ്പിള്‍ മുഴുവനായി തന്നെ വായിലാക്കാന്‍ സാധിക്കുമെന്നും ഒരു സാന്‍വിച്ച് മുഴുവനായി ഒറ്റയടിക്ക് വായിലാക്കാമെന്നും ഇവര്‍ പറയുന്നു. ആപ്പില്‍ കടിക്കാതെ തന്നെ മുഴുവനും വായിലാക്കുന്നതിന്റെ വിഡിയോയും ഇവര്‍ പങ്കുവച്ചിട്ടുണ്ട്. വായുടെ അളവെടുക്കാന്‍ ടേപ്പുപയോഗിക്കുന്നതും വിഡിയോയില്‍ കാണാം. സോഷ്യല്‍ മീഡിയയിലും സാമന്ത സജീവമാണ്. ടിക്ടോകില്‍ സാമന്തയെ 7.5 ലക്ഷം പേരാണ് പിന്തുടരുന്നത്.






