ട്രിനിഡാഡ്: വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം നിക്കോളാസ് പുരാന് വിവാഹിതനാകുന്നു. ഐപിഎല്ലില്‍ കിങ്സ് ഇലവന് പഞ്ചാബ് താരമായ പുരാന് സോഷ്യല്‍മീഡിയയിലൂടെയാണ് വിവാഹ വാര്‍ത്ത പുറത്തുവിട്ടത്.
വിവാഹ നിശ്ചയത്തിന്റെ ചിത്രവും താരം പങ്കുവെച്ചു. ദീര്‍ഘകാല സുഹൃത്തായ കത്രീന മിഗ്വേല്‍ ആണ് വധു. മുട്ടുകുത്തി നിന്ന് മിഗ്വേലിനെ മോതിരമണിയിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്.
വിവാഹ നിശ്ചയത്തിന്റെ ചിത്രവും താരം പങ്കുവെച്ചു. ദീര്‍ഘകാല സുഹൃത്തായ കത്രീന മിഗ്വേല്‍ ആണ് വധു. മുട്ടുകുത്തി നിന്ന് മിഗ്വേലിനെ മോതിരമണിയിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്.
'ദൈവം ഞങ്ങളെ സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുന്നു. ഞാനും കത്രീന മിഗ്വേലും വിവാഹിതരാകുന്ന കാര്യം എല്ലാവരെയും അറിയിക്കുന്നു.. താരം ചിത്രത്തിനൊപ്പം കുറിച്ചു. കിങ്സ് ഇലവന് പഞ്ചാബിലേയും വിന്‍ഡീസ് ടീമിലേയും താരങ്ങള്‍ പുരാന് ആശംസകളുമായെത്തി. യുഎഇയിലേക്ക് മാറ്റിയ ഐപിഎല്‍ 13-ാം സീസണിനായി പുരാനൊപ്പം അലീസയും എത്തിയിരുന്നു.

Comments