
അഹമദാബാദ്: പിറന്നാൾ ആഘോഷം വെറൈറ്റി ആക്കാൻ ശ്രമിച്ച യുവാവും സുഹൃത്തുക്കളും അറസ്റ്റിൽ. 11 കേക്കുകൾ വാളുകൊണ്ട് മുറിച്ച യുവാവും സുഹൃത്തുക്കളുമാണ് അറസ്റ്റിലായത്. ബാപ്പൂനഗര് എന്ന സ്ഥലത്തുവച്ചാണ് ബര്‍ത്ത്ഡേ പാര്‍ട്ടി നടന്നത്.
ഇവർ തന്നെ എടുത്ത വീഡിയോ കണ്ടാണ് പോലീസിന്റെ നടപടി. വ്യത്യസ്തമായ ആഘോഷത്തിന്റെ വീഡിയോ വൈറൽ ആയിരുന്നു. പിന്നാലെയായിരുന്നു അറസ്റ്റ്.
ദേവ് ബാദ്ഷാ എന്ന യുവാവിന്റേതായിരുന്നു പിറന്നാള്‍. അറസ്റ്റിലായ യുവാക്കളെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് പൊലീസ് പറഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇവർ നിയമവിരുദ്ധമായി സംഘടിച്ചതിനും മാരകായുധങ്ങള്‍ കൈയില്‍ വച്ച് സംഘം ചേര്‍ന്നതിനുമാണ് കേസ് എടുത്തത്.






