
ലണ്ടന്‍: ആപ്പിൾ ഉത്പന്നങ്ങളുമായി പോയ ട്രക്ക് കൊള്ളയടിച്ചു. ഏകദേശം 6.6 മില്യണ്‍ ഡോളര്‍ വിലവരുന്ന ആപ്പിള്‍ ഉല്പന്നങ്ങളാണ് കൊള്ളയടിക്കപെട്ടത്.
ഡ്രൈവറേയും സുരക്ഷാ ജീവനക്കാരനെയും കെട്ടി ഹൈവേയില്‍ തള്ളി. തുടർന്ന്, ട്രക്കുമായി കടന്ന് കളഞ്ഞു. നോര്‍ത്താംപ്റ്റണ്‍ഷയറിലെ എംവണ്‍ മോട്ടോര്‍വേയിലാണ് സംഭവം.
ഈ ട്രക്ക്തൊട്ടടുത്തുളള ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ എത്തിച്ച ശേഷം ഉല്പന്നങ്ങള് മറ്റൊരു ട്രക്കിലേക്ക് മാറ്റി ലട്ടര്‍വര്‍ത്തിലെ മറ്റൊരു നഗരത്തിലെത്തിച്ച ശേഷം വീണ്ടും മോഷ്ടാക്കള്‍ വാഹനം മാറ്റിയതായി പോലീസ് പറഞ്ഞു.
അസ്വാഭാവിക സാഹചര്യങ്ങളില്‍ ആപ്പിള്‍ ഉല്പന്നങ്ങള് വില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ടാൽ അറിയിക്കണമെന്ന് ജനങ്ങളോടും പോലീസ് അറിയിച്ചിട്ടുണ്ട്. അതെ സമയം, സംഭവത്തിൽ പ്രതികരിക്കാന്‍ ആപ്പിള്‍ തയ്യാറായില്ല.






