
കുട്ടനാട്: എതിര് സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികകള്‍ പൂര്‍ണമായും തള്ളിയതോടെ കൈനകരി പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ സി.പി.എമ്മിന് എതിരില്ല. കോണ്‍ഗ്രസ്, ബി.ജെ.പി, കൈനകരി വികസന സമിതി സ്ഥാനാര്‍ഥികളുടെ പത്രികകളാണ് ഇന്നലെ നടന്ന സൂക്ഷ്മപരിശോധനയില്‍ തള്ളിയത്.
രണ്ടാം വാര്‍ഡുകാരനായ കെ.എ. പ്രമോദാണ് സി.പി.എം. സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ആറാം വാര്‍ഡില്‍നിന്നുള്ള ഷിബുവും ബി.ജെ.പി. സ്ഥാനാര്‍ഥിയായി മൂന്നാം വാര്‍ഡില്‍നിന്നുള്ള അജേഷും െകെനകരി വികസന സമിതി സ്ഥാനാര്‍ഥിയായി മൂന്നാം വാര്‍ഡില്‍നിന്നുള്ള ബി.കെ. വിനോദുമാണ് പത്രിക നല്‍കിയിരുന്നത്.
പത്രിക പിന്തള്ളപ്പെട്ട മൂന്നു പേരും മറ്റു വാര്ഡുകളില്നിന്നുള്ളവരായതിനാല് അപേക്ഷയോടൊപ്പം വോട്ടര്‍ പട്ടികയുടെ പകര്‍പ്പും കൊടുക്കണമായിരുന്നു. എന്നാല്‍, അവര്‍ നല്കിയ പകര്‍പ്പില്‍ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയിട്ടില്ലായിരുന്നു. പകരം സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പാണ് നല്‍കിയത്. ഇതാണ് പത്രിക തള്ളാന്‍ കാരണമായത്.
പ്രമോദിനൊപ്പം സി.പി.എം. ഡമ്മി സ്ഥാനാര്‍ഥിയുടെ പത്രിക മാത്രമാണ് അംഗീകരിച്ചിട്ടുള്ളത്. ഇത് പിന്‍വലിക്കുന്നതോടെ പ്രമോദ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും. അതേസമയം, ഗസറ്റഡ് ഓഫീസര്‍തന്നെ സാക്ഷ്യപ്പെടുത്തണമെന്നു തെരഞ്ഞെടുപ്പ് വിജ്ഞാപനത്തില്‍ ഇല്ലായിരുന്നെന്നാണ് എതിര് സ്ഥാനാര്‍ഥികളുടെ വാദം.
കളരിച്ചുവടുമായി രേഷ്മ; വൈറലായി പോസ്റ്റര്‍
മാവേലിക്കര: കളരിച്ചുവട് ഉറപ്പിച്ചു നില്ക്കുന്ന പെണ്‍കുട്ടിയുടെ നിരവധി ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലും തെരുവുകളിലും നിറഞ്ഞു. അവ ആദ്യം കണ്ടവര്‍ക്ക് അമ്പരപ്പ്, പിന്നെ കൗതുകം. നൂറനാട് പടനിലം ഡിവിഷനില്‍നിന്നു ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിലേക്കു മത്സരിക്കുന്ന ബി.ജെ.പി. സ്ഥാനാര്‍ഥി രേഷ്മയുടേതാണ് പോസ്റ്റര്‍. നിലപാടുതറയില്‍ കളരി അഭ്യാസിയായി നില്ക്കുന്ന ബഹുവര്‍ണ പോസ്റ്ററാണ് പ്രചാരണത്തിനായി ഉപയോഗിച്ചിട്ടുള്ളത്.
പടനിലം നടുവിലെമുറി മിനി ഭവനത്തില്‍ രാജന്-മിനി ദമ്പതികളുടെ മകളാണ് 23 വയസുകാരിയായ രേഷ്മ. ലോകത്താദ്യമായി കളരിപ്പയറ്റില്‍ റെക്കോഡിട്ട രേഷ്മ ഇപ്പോള്‍ കളരിപ്പയറ്റ്-യോഗയില്‍ ഗവേഷണം നടത്തുകയാണ്. കളരിപ്പയറ്റിലെ കോല്‍ത്താരിയില്‍ വടി വീശല്‍ ഇനത്തില്‍ തുടര്‍ച്ചയായി മൂന്നു മണിക്കൂര്‍ 50 മിനിറ്റ് പ്രകടനം കാഴ്ചവച്ചാണ് ലിംക ബുക്സ് ഓഫ് റെക്കോഡില്‍ ഇടംനേടിയത്. കണ്ണൂര്‍ കടത്തനാട് കെ.പി.സി.സി.ജി.എം. കളരി സംഘത്തിന്റെ ശാഖയായ പടനിലം കളരിയിലാണ് റെക്കോഡ് നേടിയ പ്രകടനം നടത്തിയത്.
രാമചന്ദ്രന് ഗുരുക്കളായിരുന്നു പരിശീലകന്. മൂന്നു വര്‍ഷമായി ആരോമല്‍ ഗുരുക്കളുടെ ശിക്ഷണത്തിലാണ്. പടനിലം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പഠനശേഷം തോട്ടക്കോണം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍നിന്നു പ്ലസ് ടു പൂര്‍ത്തിയാക്കി. തുടര്‍ന്ന് ബി.കോം ബിരുദം നേടി. ഏതായാലും രേഷ്മയുടെ പ്രചാരണ പോസ്റ്ററുകള്‍ സാമൂഹികമാധ്യമങ്ങളില്‍ െവെറലായിരിക്കുകയാണ്.
ഇടതു നിന്ന്, വലതു മാറി, താമരയില്‍ നില്ക്കുന്നു; എല്‍ഡിഎഫിലും യുഡിഎഫിലും ജയിച്ചു, ഇനി ബിജെപിയ്ക്കൊപ്പം
പുനലൂര്‍ (കൊല്ലം): ഇടതു നിന്ന് അരിവാളില്‍ ചവിട്ടിക്കയറി, വലതു മാറി െകെ ചവിട്ടി, കളം മറിഞ്ഞ് ഒടുവില്‍ താമരയില്‍... മാമ്പഴത്തറ സലീം എന്ന തോട്ടം തൊഴിലാളി നേതാവാണ് മൂന്നു മുന്നണികള്‍ക്കുമൊപ്പം പ്രവര്‍ത്തിച്ചതിന്റെ അനുഭവ സമ്പത്തുമായി ജനവിധി തേടുന്നത്.
അഞ്ചാം അങ്കമാണ് ഇക്കുറി. കന്നിപ്പോരാട്ടം 1995-ലായിരുന്നു. സി.പി.എം. പ്രതിനിധിയായി കഴുതുരുട്ടി വാര്‍ഡില്‍ മത്സരിച്ചു ജയിച്ച് ആര്യങ്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി. രണ്ടായിരത്തില്‍ അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തിലെ ആര്യങ്കാവ് വാര്‍ഡില്‍നിന്നു വിജയിച്ചു. 2005-ല്‍ പാലരുവി വാര്‍ഡില്‍നിന്നു ജയിച്ച് വീണ്ടും ആര്യങ്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി.
സി.പി.എമ്മുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് 2009-ല്‍ രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2010-ല്‍ കഴുതുരുട്ടിയില്നിന്നു മത്സരിച്ച് വിജയിച്ചു. അക്കുറി ആര്യങ്കാവ് ഗ്രാമപഞ്ചായത്തില്‍ ആദ്യമായി യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചു. പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതാ സംവരണമായിരുന്നു. അന്ന് െവെസ് പ്രസിഡന്റായി. കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരും സ്ഥാനത്തര്‍ക്കവും രൂക്ഷമായിരിക്കെ 2015-ല്‍ ഇടപ്പാളയത്തുനിന്നു മത്സരിച്ചെങ്കിലും ജയിച്ചില്ല. കാലുവാരിയതാണെന്ന വിശ്വാസത്തില്‍ പ്രവര്‍ത്തനങ്ങളില്‍നിന്നു പിന്നീടു വിട്ടുനിന്നു.
2017 ജൂെലെയില്‍ കോണ്‍ഗ്രസില്‍നിന്നു രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നു. ഇക്കുറി കഴുതുരുട്ടിയില്നിന്നു വിജയിക്കുമെന്ന വിശ്വാസത്തിലാണ് സലീം. എല്‍.ഡി.എഫിലെ സി. ചന്ദ്രനും യു.ഡി.എഫിലെ ഇടപ്പാളയം സുരേഷും കോണ്‍ഗ്രസ് റിബലായി ജോസും അവിടെ മത്സരരംഗത്തുണ്ട്.
അബ്ദുള്ളക്കുട്ടിയുടെ ഇളയ സഹോദരന് എന്‍.ഡി.എ. സ്ഥാനാര്‍ഥി
കണ്ണൂര്‍: ബി.ജെ.പി. ദേശീയ ഉപാധ്യക്ഷനായി അടുത്തിടെ തെരഞ്ഞെടുക്കപ്പെട്ട എ.പി. അബ്ദുള്ളക്കുട്ടിയുടെ ഇളയ സഹോദരന് എ.പി. ഷറഫുദ്ദീന് തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥി. അബ്ദുള്ളക്കുട്ടിയുടെ നാടായ നാറാത്ത് പഞ്ചായത്തിലെ 17-ാം വാര്‍ഡ് കമ്പിലില്നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്. അബ്ദുള്ളക്കുട്ടിയുടെ തറവാടു വീടിനു സമീപം തന്നെയാണു ഷറഫുദ്ദീന്റെ താമസം.






