ചെന്നൈ : ജീവനാംശം സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവിനെയും ഭര്‍ത്താവിന്റെ മാതാപിതാക്കളെയും വെടിവച്ചുകൊന്ന കേസിലെ മുഖ്യപ്രതിയായ മരുമകള്‍ അറസ്റ്റില്‍. ഡല്‍ഹിയിലെ ഒളിസങ്കേതത്തില്‍ നിന്നാണു മരുമകള്‍ ജയമാലയെയും അഭിഭാഷകനായ സഹോദരനെയും തമിഴ്നാട് പോലീസ് പിടികൂടിയത്.
ധനകാര്യ സ്ഥാപനം നടത്തുന്ന രാജസ്ഥാന് സ്വദേശികളായ ദലിചന്ദ് (74), ഭാര്യ പുഷ്പ ഭായ് (70), മകന് ശീതള്‍ (42) എന്നിവരെ കഴിഞ്ഞ 11നാണു വീട്ടില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. ശീതളിന്റെ ഭാര്യ പുണെ സ്വദേശി ജയമാല ഭര്‍ത്താവുമായി പിരിഞ്ഞു താമസിക്കുകയാണ്. ഇവര്‍ക്ക് 2 മക്കളുണ്ട്.
ആഗ്രയ്ക്ക് അടുത്തുള്ള ഒളിത്താവളത്തില്‍ നിന്നാണു ഇവരെ പിടികൂടിയത്. കൊലയ്ക്കുപയോഗിച്ച രണ്ടു തോക്കുകളും കണ്ടെത്തി. ഇതില്‍ ഒരു തോക്ക് വിരമിച്ച പട്ടാളക്കാരന്റേതാണ്. കൊലപാതകത്തിനായി ഇയാളില്‍നിന്നു വാങ്ങിയതായിരുന്നു ലൈസന്‍സുള്ള ഈ തോക്ക്. ശബ്ദം പുറത്തു കേള്‍ക്കാതിരിക്കാന്‍ തോക്കില്‍ സൈലന്‍സര്‍ ഘടിപ്പിച്ചായിരുന്നു കൃത്യം നടത്തിയത്.
പിരിഞ്ഞു കഴിയുകയായിരുന്ന ശീതളും ജയമാലയും വിവാഹമോചനത്തിനു അപേക്ഷ നല്‍കിയിരുന്നു. 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടു ജയമാല ശീതളിനെതിരെ കേസ് നല്കി. ഇതുമായി ബന്ധപ്പെട്ടു ഇരു കുടുംബങ്ങളും തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു. ജീവനാംശ പ്രശ്നം പറഞ്ഞു തീര്‍ക്കാനായി ജയമാലയും 2 സഹോദരന്മാരും ബന്ധുക്കളുമുള്‍പ്പെടെ 5 പേര് ശീതളിന്റെ വീട്ടിലെത്തിയതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു.

Comments