
കൊല്ലം: തെരഞ്ഞെടപ്പ് പ്രചാരണത്തിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ബിജെപി സ്ഥാനാർഥി മരിച്ചു.
പന്മന പഞ്ചായത്തിലെ പറമ്പിമുക്ക് അഞ്ചാം വാർഡിലെ ബിജെപി സ്ഥാനാർത്ഥി വിശ്വനാഥനാണ് (62) മരിച്ചത്. വീട്ടിൽ നിന്നിറങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഉടൻ തന്നെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു.
കോവിഡ് പരിശോധനകൾക്ക് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.






