
ബാലരാമപുരം : ജ്വല്ലറി മോഷണത്തിനെത്തിയ കള്ളന്റെ കണക്കുകൂട്ടൽ തെറ്റി... ജ്വല്ലറിക്കു പിന്നിലെ ശുചിമുറിയുടെ വെന്റിലേറ്ററെന്നുകരുതി മോഷ്ടാവ് ഇറങ്ങിയത് സമീപത്തെ തുണിക്കടയിൽ.
കരമന–കളിയിക്കാവിള ദേശീയപാതയിൽ ബാലരാമപുരം ജംക്ഷന് സമീപം വിഴിഞ്ഞം റോഡിലുള്ള ജ്വല്ലറിയിൽ ആണ് മോഷണശ്രമം നടന്നത്.
മോഷണശ്രമം പൊളിഞ്ഞതോടെ പൊളിച്ചിറങ്ങിയ വെന്റിലേറ്ററിലൂടെ തന്നെ മോഷ്ടാവ് പുറത്തുകടന്നു. കള്ളൻ എത്തിയതിന്റെ സിസിടിവി ദൃശ്യം ശേഖരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു. വഴി തെറ്റി കയറിയെങ്കിലും തുണിക്കടയിൽ നിന്ന് കള്ളൻ യാതൊന്നും മോഷ്ടിച്ചിട്ടില്ല.






