
കാറോടിച്ച് പലതരം അപകടങ്ങള്‍ വരുത്തിവെക്കാറുണ്ട്. എന്നാല്‍ യു കെയില്‍ പതിനെട്ടുകാരനെ അറസ്റ്റ് ചെയ്തത് കാറോടിച്ച് അപകടം വരുത്തിയതിന് മാത്രമല്ല ഒരു വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത് അതുകൊണ്ട് വണ്ടി ഓടിച്ചു പോയതിനുകൂടിയാണ്.
ഡ്യൂബറിയില് ഓഡി കാറുമായി ചുറ്റാനിറങ്ങിയ കൗമാരക്കാരന് ആദ്യം ഒരു കാറുമായി കൂട്ടിയിടിക്കുകയും ശേഷം നിയന്ത്രണം വിട്ട കാര്‍ ഒരു വീടിന്റെ പോര്‍ച്ചിലേക്ക് കയറിയത്. തുടര്‍ന്ന് വീടിന്റെ മുന്‍വശത്തെ വാതിലിലേക്ക് ഇടിച്ച് കയറിയ കാറിന്റെ ചില്ലിലേക്ക് വാതില്‍ കുത്തികയറി. കാര്‍ നിര്‍ത്താതെ പോവുകയും ചെയ്തു.
പക്ഷെ പോലീസ് വിട്ടില്ല കൗമാരക്കാരനെ പുറകെ ചെന്ന് പിടിച്ചു. മദ്യമോ മയക്കുമരുന്നൊ ഉപയോഗിച്ചതാണ് അപകടത്തിന് കാരണമായത് എന്ന് പോലീസ് പറയുന്നു. അതുകൊണ്ടും തീര്‍ന്നില്ല പ്രതിയുടെ പേര് വെളിപ്പെടുത്താതെ പോലീസ് സംഭവത്തിന്റെ ഫോട്ടൊ സഹിതം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. പെട്ടെന്ന് തന്നെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു.







Comments