
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ലഷ്കറെ തയിബ സ്ഥാപകന്‍ ഹാഫീസ് സയീദ് ലാഹോറിലെ അതീവ സുരക്ഷയുള്ള കോട്ട് ലഖ്പത് ജയിലില്‍ ഇല്ലെന്ന് ഇന്റലിജന്‍സിന് സൂചന. ഭീകര പ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം ചെയ്തുവെന്ന കുറ്റം ചുമത്തി ഹാഫീസിനുള്പ്പെടെ 11 വര്‍ഷം പാക്കിസ്ഥാന് തടവുശിക്ഷ വിധിച്ചിരുന്നു.
മറ്റ് രണ്ട് കേസുകളിലും ഹഫീസിനെ 10 വര്‍ഷം തടവിന് വിധിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ ഇന്റലിജന്‍സിന് ലഭിക്കുന്ന വിവരം അനുസരിച്ച് ഭീകരന് ജയിലില്‍ ഇല്ലെന്നാണ് സൂചന.
അതിനിടെ ഹാഫീസ് സയീദ് സ്വന്തം വീട്ടില്‍ ഇരുന്നാണ് ഭീകരസംഘടനയെ നയിക്കുന്നതെന്ന് ദേശീയ മാധ്യമവും റിപ്പോര്‍ട്ട് ചെയ്തു. ജയിലില്‍ ആണെന്ന് പാക്കിസ്ഥാന് വാദിക്കുമമ്പാഴും ഹാഫീസ് സ്വന്തം വീട്ടില്‍ തന്നെയാകാനാണ് സാധ്യതയെന്ന് ഇന്റലിജന്‍സ് അധികൃതര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് സയീദിനെ പാക്കിസ്ഥാന് ഔദ്യോഗികമായി അറസ്റ്റ് ചെയ്തത്.






