
വിവാഹവും കുട്ടികളും കുടുംബവുമെല്ലാം മാതൃകാ ദാമ്പത്യ ജീവിതമാണെന്ന അഭിപ്രായക്കാരിയല്ല ബോളീവുഡ് താരം മോന സിംഗ്. ജീവിതത്തില്‍ സ്വന്തം സന്തോഷങ്ങള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കും കൂടി പ്രാധാന്യം നല്‍കണമെന്ന പക്ഷക്കാരിയാണ് മോനാ. ഇതിന്റെ ഭാഗമായി മോന വിവാഹശേഷം തന്റെ അണ്ഡം ശീതീകരിച്ചു സൂക്ഷിക്കാന്‍ തീരുമാനിച്ചിരുന്നു.
'ഇത് ഒരു സ്ത്രീയുടെ തിരഞ്ഞെടുപ്പ്' എന്നെഴുതിയ പ്ലെക്കാര്‍ഡ് കയ്യില്‍ പിടിച്ചുനില്‍ക്കുന്ന ചിത്രം താരം തന്നെയാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. അമ്മയാകാന്‍ തനിക്കു മടിയില്ലെന്നും എന്നാല്‍ അതിനുള്ള സമയമാകുമ്പോള്‍ മാത്രം മാതൃത്വത്തെ ആശ്ലേഷിക്കാനാണ് തന്റെ തീരുമാനമെന്നും താരം അറിയിച്ചു. തന്റെ 34-ാം വയസ്സിലാണ് മോന തന്റെ തീരുമാനം നടപ്പാക്കിയത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 27ന് ആയിരുന്നു മോനയുടെ വിവാഹം. സുഹൃത്തായ രാജ ഗോപാലിനെയാണ് താരം വിവാഹം ചെയ്തത്.
43-ാം വയസ്സില്‍ ഐവിഎഫിലൂടെ അമ്മയായ ഫറാ ഖാന് ഒരു മികച്ച മാതൃകയാണ്. പലപ്പോഴും സ്ത്രീകള്‍ക്കു തങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ അമ്മയാകുന്നതിലൂടെ സാധിക്കാതെ വരുന്നു. അമ്മയാകുക എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. അതിനാല്‍തന്നെ അതിനു പാകമാകേണ്ടതുണ്ട്. അതുവരെ കാത്തിരിക്കുക എന്നതാണ് ഒരു സ്ത്രീക്കു ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം. 34-ാം വയസ്സില്‍ അണ്ഡം ശീതീകരിച്ചു വെയ്ക്കുന്നതിനാല്‍ തനിക്കെപ്പോള്‍ വേണമെങ്കിലും അമ്മയാകാന്‍ സാധിക്കുമെന്നും മോന പറയുന്നു.
ടെലിവിഷനില്‍ നിറ സാന്നിധ്യമായിരുന്നു മോന. ത്രി ഇഡിയറ്റ് എന്ന ചിത്രത്തിലൂടെ ബോളീവുഡിലേക്കും താരം ചുവടുവെച്ചു. ചിത്രത്തില്‍ കരീന കപൂറിന്റെ സഹോദരിയായാണ് മോന എത്തുന്നത്.






