
ശ്രീനഗര്‍: പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി വീട്ടുതടങ്കലിലാണെന്ന വാര്‍ത്ത നിഷേധിച്ച് ജമ്മു കശ്മീര്‍ പോലീസ്. മെഹബൂബ വീട്ടുതടങ്കലിലല്ല. പുല്‍വാമ സന്ദര്‍ശനം മാറ്റിവയ്ക്കണമെന്ന് നിര്‍ദ്ദേശിക്കുക മാത്രമാണ് ചെയ്തതെന്നും കശ്മീര്‍ പോലീസ് ട്വീറ്റ് ചെയ്തു.
തന്നെയും മകള്‍ ഇല്‍തിജ മുഫ്തിയെയും കശ്മീരില്‍ വീട്ടുതടങ്കലില്‍ ആക്കിയിരിക്കുകയാണെന്ന് നേരത്തെ മെഹബൂബ മുഫ്തി പറഞ്ഞിരുന്നു. തീവ്രവാദ ബന്ധം ആരോപിച്ച് എന്‍.ഐ.എ അറസ്റ്റ് ചെയ്ത പി.ഡി.പി നേതാവ് വാഹീദ് പരയുടെ വീട് സന്ദര്‍ശിക്കാന്‍ എന്‍.ഐ.എ അനുവദിക്കുന്നില്ലെന്നും അവര്‍ പറഞ്ഞിരുന്നു.
രണ്ട് ദിവസമായി താന്‍ വീണ്ടും തടങ്കലിലാണെന്നായിരുന്നു മുഫ്തിയുടെ വെളിപ്പെടുത്തല്‍. പുല്‍വാമയില്‍ വാഹീദ് പരയുടെ വീട് സന്ദര്‍ശിക്കാന്‍ അനുവദിക്കുന്നില്ലെന്നും മെഹബൂബ് വെളിപ്പെടുത്തിയിരുന്നു. അതേസമയം അറസ്റ്റില്ല, പുല്‍വാമ സന്ദര്‍ശനം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നാണ് പോലീസ് വാദം. ജമ്മു കശ്മീരിന്െ്റ പ്രത്യേക പദവി റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ വീട്ടുതടങ്കലിലാക്കിയ മെഹൂബാ മുഫ്തിയെ ഒരു വര്‍ഷത്തിന് ശേഷം ഇക്കഴിഞ്ഞയിടെയാണ് വിട്ടയച്ചത്.






