പാലക്കാട്: നെല്ലിയാമ്പതിയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ അപകടത്തിന് പിന്നിൽ ബ്രേക്ക് തകരാറോ ഡ്രൈവറുടെ ശ്രദ്ധക്കുറവോ ആണോയെന്ന് വിശദമായി പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. അപകടത്തിൽ പരിക്കേറ്റ് പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പോസ്റ്റ് ക്രാഷ് അനാലിസിസ് നടത്തി അഞ്ച് ദിവസത്തിനകം അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.
ബസിലുണ്ടായിരുന്ന 72 യാത്രക്കാരെ കേരളത്തിലെ സാഹചര്യത്തിൽ ഓവർലോഡായി കണക്കാക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. എതിർദിശയിൽ വന്ന ഇരുചക്രവാഹനത്തെ ഒഴിവാക്കാൻ ബസ് വെട്ടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
അപകടത്തിൽപ്പെട്ടവർക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും പരിക്കേറ്റ 10 ഇതരസംസ്ഥാന തൊഴിലാളികൾക്ക് പ്രത്യേക പരിഗണന നൽകാൻ ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
പഴക്കം ചെന്ന കെഎസ്ആർടിസി ബസുകൾ റീഫർബിഷ് ചെയ്ത് നവീകരിക്കുന്ന പദ്ധതിയുടെ ഭാഗമായി ഇതിനകം പത്തോളം ബസുകൾ പുതുക്കിയിട്ടുണ്ട്. ബസുകളുടെ ക്ഷാമം പരിഹരിക്കാൻ 1,000 പുതിയ ബസുകൾ കൂടി വാങ്ങുമെന്നും മന്ത്രി പറഞ്ഞു. മുൻ സർക്കാരിന്റെ കാലത്തെ 100 കോടി രൂപ ഇതിനായി ഉപയോഗിക്കും. പുതിയ ബസുകൾ വാങ്ങാൻ എംഎൽഎ ഫണ്ട് വിനിയോഗിക്കുന്നതിനും, സഹകരണ സ്ഥാപനങ്ങൾക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും ബസുകൾ വാങ്ങി കെഎസ്ആർടിസിക്ക് ലീസിന് നൽകുന്നതിനുമുള്ള പദ്ധതിയും പരിഗണനയിലുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

Comments