തൃശൂർ: തൃശൂരിൽ സഹോദരങ്ങൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ച സംഭവത്തിൽ നാടിനെ നടുക്കി. കൊടുങ്ങല്ലൂർ സ്വദേശികളായ സുമ (26), ശരത്ത് (22) എന്നിവരാണ് മരിച്ചത്.
പക്ഷാഘാതത്തെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന സുമയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന വിവരം അറിഞ്ഞതിന് പിന്നാലെയാണ് സഹോദരൻ ശരത്ത് വീട്ടിലേക്ക് മടങ്ങിയത്. തുടർന്ന് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ ശരത്തിനെ കണ്ടെത്തുകയായിരുന്നു. മനോവിഷമത്തെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.
ഇതിന് പിന്നാലെ ചികിത്സയിലായിരുന്ന സുമയും മരിച്ചു. കൊച്ചിയിലെ ഒരു കമ്പ്യൂട്ടർ ലാബിൽ അധ്യാപികയായിരുന്ന സുമയും കുടുംബവും കഴിഞ്ഞ രണ്ട് വർഷമായി തൃശൂരിലെ പുല്ലൂറ്റ് പി.ഡബ്ല്യു.ഡി. ഉന്നതിക്ക് സമീപം വാടകവീട്ടിലായിരുന്നു താമസം.
സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

Comments