
ന്യൂഡല്‍ഹി: പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതിനു പിന്നാലെ തൃണമുല്‍ എംഎല്‍എ മിഹിര്‍ ഗോസ്വാമി ബിജെപിയില്‍ ചേര്‍ന്നു. കൂച്ച് ബിഹാര്‍ ദക്ഷിണിതിനെ പ്രതിനിധീകരിക്കുന്ന മിഹിര്‍ ഗോസ്വാമിയാണ് പശ്ചിമ ബംഗാളില്‍ ബിജെപിയില്‍ ചേര്‍ന്നത്.
ഡല്‍ഹിയിലെ ബിജെപി കേന്ദ്ര ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയയുടെ സാന്നിധ്യത്തിലാണ് മിഹിര്‍ ബിജെപി അംഗത്വം സ്വീകരിച്ചത്.
1998 ല്‍ തൃണമുല കോണ്‍ഗ്രസ് രൂപവത്കരിച്ചപ്പോള്‍ മുതല്‍ പാര്‍ട്ടിക്കൊപ്പമുണ്ടായിരുന്ന നേതാവായിരുന്നു മിഹിര്‍. കഴിഞ്ഞ ദിവസമാണ് മിഹിര്‍ തൃണമുലിന്റെ പ്രാഥമിക അംഗത്വം രാജിവെച്ചത്. കഴിഞ്ഞമാസം ബിജെപി എംപി നിസിത് പ്രമാണിക്കുമായി മിഹിര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞുനിഞ്ഞ സംസ്ഥാന ഗതാഗത-ജലവിഭവ വകുപ്പ് മന്ത്രി സുവേന്ദു അധികാരി ഇന്ന് സ്ഥാനം രാജിവെച്ചിരുന്നു.






