
ഇസ്ലാമാബാദ് : പാക് ക്രിക്കറ്റ് ടീം നായകൻ ബാബർ അസമിനെതിരെ ലൈംഗികാരോപണവുമായി യുവതി. 10 വർഷത്തോളമായി വിവാഹ വാഗ്ദാനം നൽകി അസം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ ആരോപണം.
യുവതി വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് വെളിപ്പെടുത്തൽ. സ്കൂളിൽ ബാബർ അസമിന്റെ സഹപാഠിയായിരുന്നു എന്നും കഴിഞ്ഞ 10 വർഷത്തോളമായി വിവാഹ വാഗ്ദാനം നൽകി ബാബർ അസം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ ആരോപണം.
എന്നാൽ, ക്രിക്കറ്റിലെ സൂപ്പർതാരമായി വളർന്നതോടെ അസം വാക്കു മാറ്റിയെന്ന് യുവതി പറയുന്നു. പരാതിയുമായി പൊലീസിനെ സമീപിക്കാൻ ഒരുങ്ങിയപ്പോൾ ബാബർ അസം തന്നെ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തെന്നും യുവതി പറഞ്ഞു.
നിലവിൽ ന്യൂസീലൻഡിൽ പര്യടനത്തിലാണ് ബാബർ അസം.






