
പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കരുത്തരായ ചെന്നൈയിന് എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങി. ചെന്നൈ കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമിനെ നിലനിര്‍ത്തിയപ്പോള്‍ മൂന്നു മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങിയിരിക്കുന്നത്.
ദെനെചന്ദ്ര മെയ്ത്തെ, ഫകുണ്ടോ പെരേര, നോങ്ഡാംബ നവോറെം എന്നിവരാണ് ടീമില്‍ ഇടംനേടിയത്. അതേസമയം സഹല്‍ അബ്ദുള്‍ സമദ്, കെ.പി രാഹുല്‍, കെ.പ്രശാന്ത് എന്നിവര്‍ പകരക്കാരുടെ ബെഞ്ചില്‍ ഇടംനേടി.നിലവില്‍ രണ്ട് കളിയില്‍ ഒരു പോയിന്റുമായി പട്ടികയുടെ രണ്ടാം പകുതിയിലാണ് ബ്ലാസ്റ്റേഴ്സ്.
കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ഒരു സമനിലയും ഒരു തോല്‍വിയുമാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. ചെന്നൈയാകട്ടെ ആദ്യ മത്സരത്തില്‍ വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് മഞ്ഞപ്പടയെ നേരിടാനിറങ്ങുന്നത്.






