
കൊല്ലം : കോവിഡ് ബാധയെത്തുടര്‍ന്ന് പൊതുഗതാഗത സംവിധാനത്തില്‍ നിന്ന് അകന്നുനില്ക്കുന്ന യാത്രക്കാരെ ആകര്‍ഷിക്കാനുള്ള നടപടികളുടെ ഭാഗമായി കെ.യു.ആര്.ടി.സി.യുടെ കീഴിലുള്ള എ.സി.ലോഫ്ളോര്‍ ബസുകളില്‍ ചൊവ്വാഴ്ചമുതല്‍ യാത്രക്കാര്‍ക്ക് 25 ശതമാനം നിരക്കിളവ്. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് യാത്രാനിരക്കില്‍ 25 ശതമാനം ഇളവ്. തിങ്കളാഴ്ച അവധിദിനമാണെങ്കില്‍ ചൊവ്വാഴ്ച ഇളവ് ലഭിക്കില്ല.
സൂപ്പര്‍ ക്ലാസ് ബസുകളില്‍ ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന ഇളവാണ് ചൊവ്വാഴ്ച മുതല്‍ ലോ ഫ്ളോര്‍ ബസുകളില്‍ക്കൂടി നിലവില്‍ വരുന്നത്.






