
ന്യൂഡല്‍ഹി: പെരിയ ഇരട്ടക്കൊലപാതക്കേസ് സിബിഐക്കു വിട്ട ഉത്തരവ് ശരിവച്ച സുപ്രീം കോടതി ഉത്തരവ് സര്‍ക്കാരിനേറ്റ പ്രഹരമെന്ന് പ്രതിപക്ഷം. കോടതി വിധി ഏറെ സന്തോഷം നല്‍കുന്നതാണെന്നും മക്കളെ നഷ്ടപ്പെട്ടെങ്കിലും അവരുടെ ഘാതകരെ കണ്ടെത്താന്‍ സാധിക്കുമെന്നോര്ക്കുമ്പോള് അത് ദൈവാനുഗ്രഹമായി തോന്നുന്നെന്നും കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛന് സത്യനാരായണന് പ്രതികരിച്ചു.
സര്‍ക്കാരിന്റെ കള്ളക്കളി പൊളിഞ്ഞു, പോരാട്ടത്തില്‍ ഒപ്പംനിന്ന എല്ലാവര്ക്കും നന്ദി. കൊലയാളികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്കും തിരിച്ചടിയാണ് ഈ വിധി. ഈ ഭരണത്തില്‍ വിശ്വാസമില്ല. അവര്‍ ഭരിക്കുന്നത് ജനങ്ങള്‍ക്കു വേണ്ടിയല്ലെന്നും സത്യനാരായണന് പറഞ്ഞു.
കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കള്‍ നല്കിയ ഹര്‍ജിയിലാണ് കസ് സിബിഐക്കു വിടാന്‍ കോടതി ഉത്തരവിട്ടത്. എന്നാല്‍ ഈ ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. സര്‍ക്കാരിന്റെ ആവശ്യം തള്ളിയ കോടതി എത്രയും വേഗം കേസുമായി ബന്ധപ്പെട്ട പോലീസിന്റെ കൈവശമുള്ള രേഖകള്‍ സിബിഐക്കു കൈമാറണമെന്നും നിര്‍ദ്ധേശിച്ചു.
സര്‍ക്കാര്‍ പ്രതികള്‍ക്കു വേണ്ടിയാണ് നിലകൊണ്ടത്. ഇവരെ രക്ഷിക്കാന്‍ സാധാരണക്കാരുടെ കയ്യില്‍ നിന്നും പിരിച്ച നികുതി പണമാണ് സര്‍ക്കാര്‍ ചിലവഴിച്ചതെന്നും പ്രതിപക്ഷം ആരോപിച്ചു. മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഏറ്റ പ്രഹരമാണ് സുപ്രീം കോടതി വിധിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.






