
തിരുവനന്തപുരം: ക്രമസമാധാനപാലനം വെറും െസെഡ് ബിസിനസ്; ഇടുക്കി ജില്ലയില്‍ പോലീസിനു മുഖ്യം കാന്റീനിന്റെ മറവില്‍ ഹോട്ടല്‍ നടത്തിപ്പ്! ജില്ലയിലെ ആറ് പോലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് നടക്കുന്നതു ലക്ഷങ്ങളുടെ കാന്റീന് കച്ചവടമാണെന്നു ജില്ലാ പോലീസ് മേധാവി ആര്. കറുപ്പസ്വാമിയുടെ പരിശോധനയില്‍ കണ്ടെത്തിയതായി സൂചന. ഇതുസംബന്ധിച്ച് വകുപ്പുതല അന്വേഷണമാരംഭിച്ചു. വിനോദസഞ്ചാരകേന്ദ്രമായ കുമരകത്തെ ഒരു പോലീസ് കാന്റീന് പ്രവര്‍ത്തനത്തെക്കുറിച്ചു കോട്ടയം ജില്ലാ പോലീസ് മേധാവിയും അന്വേഷിച്ചുവരുന്നു.
രഹസ്യ റിപ്പോര്‍ട്ടിനേത്തുടര്‍ന്നു മിന്നല്‍പരിശോധന നടത്തിയ ഇടുക്കി ജില്ലാ പോലീസ് മേധാവി കണ്ടത് ആറ് സ്റ്റേഷന് വളപ്പുകളില്‍ യൂണിഫോമിട്ട പോലീസുകാര്‍ കാന്റീനില്‍ കച്ചവടം നടത്തുന്നതാണ്. പോലീസുകാരുടെ ക്ഷേമത്തിനായി തുടങ്ങിയ കാന്റീനുകളുടെ മറവില്‍ ഭക്ഷണശാല നടത്തുന്നതായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് എസ്.പി: കറുപ്പസ്വാമി സംസ്ഥാന പോലീസ് മേധാവിക്കു െകെമാറും.
''പോലീസ് സ്പെഷല്‍'' കഴിക്കാന്‍ നെടുങ്കണ്ടം സ്റ്റേഷനിലെത്തിയ നാട്ടുകാരും പോലീസുകാരുമായുണ്ടായ സംഘര്‍ഷം സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്കു പരാതി ലഭിച്ചിരുന്നു. പിരിവെടുത്തും പോലീസ് സൊെസെറ്റിയില്നിന്നു വായ്പയെടുത്തുമാണു കാന്റീന് നടത്തിപ്പ്. വകുപ്പുതല അനുമതിപോലും വാങ്ങാതെ കെട്ടിടങ്ങളും നിര്‍മിച്ചു. പഞ്ചായത്തുകളും ആരോഗ്യവകുപ്പുമൊക്കെ ഈ െസെഡ് ബിസിനസ് കണ്ടില്ലെന്നു നടിച്ചു. വിശദമായ അന്വേഷണത്തില്‍ കട്ടപ്പന, പീരുമേട്, മൂന്നാര്‍, അടിമാലി, തൊടുപുഴ സ്റ്റേഷനുകളിലും ഇത്തരം ''ഹോട്ടല്‍'' നടത്തിപ്പ് കണ്ടെത്തി. പലയിടത്തും കച്ചവടത്തിനു ചുക്കാന്‍ പിടിക്കുന്നതു സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍തന്നെ.
തുടക്കത്തില്‍ പോലീസുകാര്‍ക്കായി തുടങ്ങിയ കാന്റീനുകള്‍ പിന്നീടു പൊതുജനത്തിനും തുറന്നുകൊടുത്തു. കച്ചവടം പച്ചപിടിച്ചതോടെ പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ച് ഹെല്‍ത്ത് ക്ലബ്ബുകളും മറ്റും തുടങ്ങാന്‍ ആലോചനയുണ്ട്. സ്റ്റേഷന് ഡ്യൂട്ടിയുള്ള പോലീസുകാരെത്തന്നെയാണു കാന്റീന് നടത്തിപ്പിനും നിയോഗിക്കുന്നത്. കാന്റീന് കെട്ടിടനിര്‍മാണം, പോലീസുകാരുടെ ഡ്യൂട്ടി, ധനവിനിയോഗം, കാന്റീന് കമ്മിറ്റി തെരഞ്ഞെടുപ്പ്, കണക്കുസൂക്ഷിപ്പ് എന്നിവയെക്കുറിച്ചെല്ലാം എസ്.എച്ച്.ഒമാരോട് വിശദീകരണം തേടിയിട്ടുണ്ട്.






