
റിയാദ്: തൊഴിൽ, വിസ നിയമ ലംഘനത്തിന് റിയാദിൽ തടവിലായിരുന്ന 268 ഇന്ത്യക്കാരെക്കൂടി നാടുകടത്തി. 13 മലയാളികളും ഇക്കൂട്ടത്തിൽ ഉണ്ട്.
കൂടാതെ, 17 തമിഴ്നാട്ടുകാരും 18 ആന്ധ്ര, തെലങ്കാന സ്വദേശികളും 17 ബിഹാറികളും 114 ഉത്തർപ്രദേശുകാരും 50 പശ്ചിമബംഗാൾ സ്വദേശികളും ഒമ്പതു രാജസ്ഥാനികളുമാണ് സംഘത്തിലുള്ളത്.
ഇവരെക്കൂടാതെ, റിയാദ് അൽഖർജ് റോഡിലെ ഇസ്കാനിലുള്ള പുതിയ നാടുകടത്തൽ (തർഹീൽ) കേന്ദ്രത്തിൽ ഇനി 200ഓളം ഇന്ത്യക്കാരുണ്ട്.
ഇന്നലെ രാവിലെ 10ന് റിയാദിൽനിന്ന് പുറപ്പെട്ട സൗദി എയർലൈൻസ് വിമാനത്തിൽ ഇവരെ ഡൽഹിയിലേക്കാണ് കൊണ്ടുപോയത്. ഇഖാമ പുതുക്കാത്തത്, ഹുറൂബ് കേസ്, തൊഴിൽനിയമലംഘനം എന്നീ കുറ്റങ്ങൾക്കാണ് ഇവർ പിടിയിലായത്.






