
മിക്ക സ്ത്രീകളുടെയും പ്രശ്നമാണ് ആര്‍ത്തവ സമയത്തെ വയറുവേദന. ആര്‍ത്തവരക്തം ശരിയായ രീതിയില്‍ പോകാതിരിക്കുമ്പോഴാണ് വേദന അനുഭവപ്പെടുന്നത്. എന്നാല്‍ ആര്‍ത്തവത്തിന്റെ ആദ്യ രണ്ടുദിവസങ്ങളില്‍ മറ്റു കാരണങ്ങളൊന്നുമില്ലാതെയും വേദന തോന്നാറുണ്ട്. അത് സ്വാഭാവികം മാത്രമാണ്.
ചിലരില്‍ രക്തം കെട്ടിക്കിടന്ന് ഗര്‍ഭപാത്രത്തിനു ചുറ്റും നീര് പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരം വേദനകളില്‍ ഓക്കാനം, ഛര്‍ദ്ദി, തലവേദന, നടുവേദന എന്നീ അസ്വാസ്ഥ്യങ്ങളും കാണാറുണ്ട്.
1. പച്ചമുട്ട ഒരു ഗ്ലാസ് തിളപ്പിച്ച പാലില്‍ ചേര്‍ത്ത് കുടിച്ചാല്‍ വേദനയ്ക്ക് ശമനമുണ്ടാകും.
2. ഒരു ടീസ്പൂണ്‍ എള്ളെണ്ണ ചെറുതായി ചൂടാക്കി ആര്‍ത്തവ ദിവസങ്ങളില്‍, ദിവസവും ഒരു നേരം വീതം സേവിക്കുക.
3. ഒരു ടീസ്പൂണ്‍ അയമോദകം രണ്ടു ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് ദിവസം മൂന്നുനേരം കഴിക്കുക.
അല്പാര്ത്തവം
അല്പം എള്ള് വറുത്തുപൊടിച്ച് ഓരോ കരണ്ടി വീതം ദിവസേന രണ്ടുനേരം കഴിക്കുക. ഗര്‍ഭിണികള്‍ എള്ള് അധികം ഉപയോഗിക്കാന്‍ പാടില്ല.
1. കറ്റാര്‍വാഴയുടെ നീര് ഒരു ഔണ്‍സും ഒരു ടീസ്പൂണ്‍ ശര്‍ക്കരയും ചേര്‍ത്ത് കഴിക്കുക.
അമിതാര്‍ത്തവം
ആര്‍ത്തവം സാധാരണ ഏഴു ദിവസംവരെയാണ് നീണ്ടുനില്‍ക്കുന്നത്. എന്നാല്‍ ചിലരില്‍ രക്തസ്രാവം 10 മുതല്‍ 15 ദിവസംവരെ നീണ്ടു നിന്നേക്കാം.
ദിവസത്തില്‍ നാലില്‍ കൂടുതല്‍ പാഡ് മാറേണ്ടിവരുന്നതും അമിതാര്‍ത്തവത്തിന്റെ ലക്ഷണമാണ്. തലകറക്കം, ക്ഷീണം, വിളര്‍ച്ച, ശരീരവേദന എന്നിവയും അമിതാര്ത്തവത്തോടൊപ്പം കാണുകയാണെങ്കില്‍ ചികിത്സ തേടാന്‍ മടിക്കരുത്. ഗര്‍ഭാശയത്തിലോ, അണ്ഡാശയത്തിലോ നീര്, മുഴ, കുടിയ രക്തസമ്മര്‍ദ്ദം എന്നിവയെല്ലാം ഇതിനു കാരണമാവുന്നു.
1. ചെമ്പരത്തിപ്പൂവ് വാട്ടിപിഴിഞ്ഞ് ഒരു ഔണ്‍സും നീരില്‍ തേന്‍ ചേര്‍ത്ത് ദിവസവും രണ്ടുനേരം കഴിക്കുക.
2. തെങ്ങിന്‍പൂക്കുലയും അരിമാവും ചേര്‍ത്തു കുറുക്കി ദിവസവും മൂന്നുപ്രാവശ്യം ആര്‍ത്തവദിവസങ്ങളില്‍ കഴിക്കുക.
3. അശോകപ്പൂവ് ഒരുപിടി പച്ചയ്ക്ക് ചവച്ചരച്ചു കഴിക്കുന്നതും അമിത രക്തസ്രാവം കുറയ്ക്കാന്‍ സഹായിക്കും.
കടപ്പാട്
ഡോ. ബി. ശ്യാമള






