
ഡിസംബര്‍ 21 ന് 796 വര്‍ഷങ്ങള്‍ക്കു ശേഷം വ്യാഴവും ശനിയും തമ്മില്‍ ഒത്തു കൂടുകയാണ്. അതായത് ഭൂമിയില്‍ നിന്ന് നോക്കിയാല്‍ ഇവര്‍ തമ്മിലുള്ള ദൂരം ഒരു ഡിഗ്രിയുടെ പത്തിലൊരംശം മാത്രമായിരിക്കും. ഇത്രയും അടുത്ത് ശനിയേയും വ്യാഴത്തേയും കാണാന്‍ ഇനി 800 വര്‍ഷങ്ങള്‍ എടുക്കും. ഈ പ്രതിഭാസത്തെ ഗ്രേറ്റ് കണ്ജക്ഷന് എന്നാണ് പറയുന്നത്.
എന്നാല്‍ ഈ ഗ്രഹങ്ങള്‍ അടുത്തെത്തുന്ന പ്രതിഭാസം ആദ്യമായല്ല എല്ലാ സമാഗമങ്ങളും ദൃശ്യമാകണമെന്നുമില്ല. 2000 മേയില്‍ സൂര്യന് അടുത്തായിരുന്നു ശനിയും വ്യാഴവും എന്നാല്‍ സൂര്യന്റെ പ്രകാശത്തില്‍ ഈ സമാഗമം കാണാനായില്ല. 2020 ല്‍ ഡിസംബറില്‍ സൂര്യന് അസ്തമിച്ചതിനു ശേഷം ഈ ഗ്രഹങ്ങള്‍ തെക്ക് പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ദൃശ്യമാകും. എന്നാല്‍ നല്ല ബൈനോക്കുലറിന്റെ സഹായത്താല്‍ ഗ്രഹങ്ങളെ വെവ്വേറെ കാണാന്‍ കഴിയും.
സാധരണ ഗതിയില്‍ വ്യാഴത്തിന്റെയും ശനിയുടേയും ഭൂമിയുടേയും ഭ്രമണ പഥങ്ങള്‍ ഒരേ തലത്തിലല്ല എന്നുള്ളതു കൊണ്ട് ഒരു സമാഗമന സമയത്ത് ഇവരെ വേറിട്ടു കാണാന്‍ കഴിയും. ഓരോ 20 വര്‍ഷങ്ങളില്‍ ഈ ഗ്രഹങ്ങള്‍ ഒരേ പഥത്തില്‍ എത്തുമെങ്കിലും വളരെ അപൂര്‍വമായിട്ടെ വ്യാഴവും ശനിയും ഇത്രയും അടുത്ത് എത്താറുള്ളൂ.






