
ചെന്നൈ: ബുറേവി ചുഴലിക്കാറ്റ് ദുര്‍ബ്ബലമായെങ്കിലും തമിഴ്നാട്ടില്‍ മഴ തുടരുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 17 മരണമാണ് ഇതുവരെ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വ്യാപക കൃഷി നാശവും ചെന്നൈ നഗരത്തില്‍ പലയിടങ്ങളിലായി വെള്ളക്കെട്ടും രൂപപ്പെട്ടു.
രാമനാഥപുരത്തിനടുത്ത് മാന്നാര്‍ കടലിടുക്കില്‍ ബുറേവി ചുഴലിക്കാറ്റ് ദുര്‍ബ്ബലമായെങ്കിലും തമിഴ്നാട്ടില്‍ കനത്ത മഴ തുടരുകയാണ്. ഒഴുക്കില്‍പ്പെട്ടും കെട്ടിങ്ങള്‍ തകര്‍ന്നും മരിച്ചവരുടെ എണ്ണം 17 ആയി. രാമനാഥപുരം, കടലൂര്‍, തഞ്ചാവൂര്‍, കാഞ്ചീപുരം പ്രദേശങ്ങളിലാണ് വ്യാപക നാശനഷ്ടങ്ങളുണ്ടായിരിക്കുന്നത്.
കന്യാകുമാരി, തെങ്കാശി, കടലൂര്‍, സേലം എന്നിവിടങ്ങളിലും പുതുച്ചേരിയിലും ഇന്നും നാളെയും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. നീരൊഴുക്കു കൂടിയതോടെ ചെന്നൈ ചെമ്പരപ്പാക്കം അണക്കെട്ടില്‍നിന്ന് തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്തെ വെള്ളക്കെട്ട് കൂടുതല്‍ രൂക്ഷമാകും.






