
പട്ന : ഭർത്താവും മക്കളും മീൻ കറി തീർത്തതിന്റെ പേരിൽ ഭാര്യ ആത്മഹത്യാ ചെയ്തു. ബിഹാറിലെ ഭഗൽപുർ ജില്ലയിലാണ് സംഭവം.
കുന്ദൻ മൻഡൽ എന്നയാളുടെ ഭാര്യ സാറ ദേവിയാണ് ആത്മഹത്യാ ചെയ്തത്. കുന്ദൻ വാങ്ങിയ മീൻ, ഭാര്യ സാറ ദേവി കറിവച്ചു. കുന്ദനും നാല് മക്കളും ചേർന്ന് ഉച്ചഭക്ഷണത്തിന് മീൻകറി കഴിക്കുകയും ചെയ്തു. എന്നാൽ സാറദേവിക്ക് കഴിക്കാൻ ബാക്കിവച്ചില്ല.
ഭക്ഷണം കഴിക്കാനെത്തിയ സാറ ദേവിക്ക് കറി കിട്ടിയില്ല. തുടർന്നുണ്ടായ തർക്കം ഒടുവിൽ വഴക്കായി. തങ്ങൾ കഴിച്ചതിന്റെ ബാക്കി ഉള്ളത് ഭാര്യ കഴിച്ചാൽ മതി എന്ന് കുന്ദൻ പറഞ്ഞത് സാറ ദേവിയെ പ്രകോപിതയാക്കി. ഭർത്താവ് തിരച്ച് ജോലിക്ക് പോയ സമയം നോക്കി സാറദേവി വിഷം കഴിച്ചു.
ഉടൻ തന്നെ ഇവരെ ആശുപത്രിയിലാക്കിയെങ്കിലും മരിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.






