
ദുബായ്: കഴിഞ്ഞ കുറച്ചുകാലങ്ങളായി ദുബായ് കിരീടാവകാശി ലോകശ്രദ്ധ ആകര്‍ഷിക്കുകയാണ്. ഷേഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദുബായ് കിരീടാവകാശി മാത്രമല്ല, എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗംകൂടിയാണ്. തന്റെ സാഹസിക വീഡിയോകളിലൂടെയാണ് അദ്ദേഹം ലോകശ്രദ്ധയാകര്‍ഷിക്കുന്നത്.
ഉയരത്തല്‍ നിന്നും തലകീഴായ് തൂങ്ങിക്കിടന്ന് യുഎഇയും ലോകത്തിന്റെ മറ്റു രാജ്യങ്ങളും കാണുക, സ്രാവുകള്‍ക്കൊപ്പം ആഴക്കടലില്‍ നീന്തുക, ആനപ്പുറത്തേറിയുള്ള സവാരി ചെയ്യുക, വിമാനത്തില്‍ നിന്നു ചാടുക തുടങ്ങി നിരവധി സാഹസിക വീഡിയോകളാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുള്ളത്.
അവസാനമായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ മുകളില്‍ കയറുന്ന വീഡിയോ ആണ് ഷേഖ് ഹംദാന്‍ പങ്കുവെച്ചിരിക്കുന്നത്. ശനിയാഴ്ച വൈകുന്നേരം പങ്കുവെച്ച വീഡിയോ നിമിഷങ്ങള്‍ക്കകം തന്നെ നിരവധി ആളുകളാണ് കണ്ടത്.






