
ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് അരുണാചല്‍ പ്രദേശിന് സമീപം ചൈന മൂന്ന് ഗ്രാമങ്ങള്‍ പണിത് താമസക്കാരെയും എത്തിച്ചതായി റിപ്പോര്‍ട്ട്.ഇന്ത്യന്‍, ചൈന, ഭൂട്ടാന് അതിര്‍ത്തികള്‍ ചേരുന്ന ഇടത്തിനു സമീപം ബും ലാ പാസിന് അടുത്തായാണ് ഗ്രാമങ്ങള്‍ എന്നാണ് ദേശീയ മാധ്യമമായ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഗ്രാമങ്ങളുടെ ഉപഗ്രഹ ചിത്രം പുറത്തുവന്നിട്ടുണ്ട്.ഇന്ത്യാ- ശെചന അതിര്‍ത്തി സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്ന മേഖലയില്‍ കൂടുതല്‍ മേധാവിത്വം നേടുന്നതിനായാണ് ചൈനയുടെ നീക്കമെന്നാണ് സൂചന.
ആദ്യ ഗ്രാമത്തില്‍ 20 കെട്ടിടങ്ങളും, രണ്ടാമത്തെ ഗ്രാമത്തില്‍ അന്‍പതോളം കെട്ടിടങ്ങളും, മൂന്നാമത്തെ ഗ്രാമത്തില്‍ 10 കെട്ടിടങ്ങളുമാണുള്ളതെന്നാണ് ഉപഗ്രഹ ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ഭൂട്ടാന്റെ പ്രദേശം കൈയേറി ചൈന പുതിയ ഗ്രാമം ഉണ്ടാക്കിയതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണിതും പുറത്തുവന്നിരിക്കുന്നത്. അതിര്‍ത്തി മേഖലകളില്‍ വ്യാപകമായി റോഡുകള്‍ നിര്‍മ്മിച്ച് സേനാ നീക്കം വേഗത്തിലാക്കാനും ചൈന ശ്രമം നടത്തിവരികയാണ്.






