
ആലപ്പുഴ: തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി യോഗം പ്രത്യേക നിലപാട് എടുത്തിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ആര്‍ക്കും ഒരു നിര്‍ദേശവും നല്‍കിയിട്ടില്ല. മുന്‍കാലങ്ങളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നല്ല തെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്. ഫലമെന്തായിരിക്കുമെന്ന് പെട്ടി പൊട്ടിച്ചശേഷമേ അറിയാന്‍ കഴിയൂവെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. കണിച്ചുകുളങ്ങരയിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.






