കാലമിത്രായിട്ടും രക്ഷിതാവിന്റെ സ്ഥാനത്ത് അമ്മയുടെ പേര് കുറിക്കാനുള്ള അവസരം ലഭിക്കുന്നില്ലയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് തന്വി എന്ന പെണ്‍കുട്ടി. താന്‍ പൂരിപ്പിച്ച അപേക്ഷയില്‍ രക്ഷിതാക്കളുടെ കോളത്തില്‍ അമ്മയുടെ പേര് എവിടെയെന്ന ചോദ്യം ഉയര്‍ത്തിക്കൊണ്ടാണ് സാമൂഹ്യമാധ്യമത്തില്‍ ചിത്രം സഹിതം പങ്കുവച്ചത്.
രക്ഷകര്‍ത്താക്കളുമായുള്ള ബന്ധം പറയാനുള്ള കോളത്തില്‍ അച്ഛന്, ഭര്‍ത്താവ് എന്നിവരെ മാത്രമേ കാണാനുള്ളു. ഇതോടെ കോളത്തില്‍ അമ്മ എന്ന് എഴുതി ചേര്‍ക്കുകയായിരുന്നു. ട്വിറ്ററിലാണ് തന്വി ചിത്രമുള്‍പ്പെടെ തന്റെ അനുഭവം പറഞ്ഞത്.

തന്‍വിയുടെ ചോദ്യം വൈറലായതോടെ അച്ഛനെ രക്ഷകര്‍ത്താവായി കണക്കിലെടുക്കുന്ന സമൂഹം എന്തുകൊണ്ടാണ് അമ്മയ്ക്ക് ആ പദവി നല്‍കാത്തതെന്ന് നിരവധി പേര് ചോദ്യവുമായെത്തി. വീട്ടില്‍ സാമ്പത്തിക കാര്യങ്ങള്‍ ഉള്‍പ്പടെ പുരുഷന്റേതിനു തുല്യമായ പങ്കാളിത്തം ഉറപ്പാക്കുന്ന അമ്മമാര്‍ എന്തുകോണ്ടാണ് ഔദ്യോഗിക രേഖകളിലെ കോളങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെടുന്നു എന്ന് പലരും പറയുന്നു.

Comments