ന്യൂഡല്‍ഹി: പുതിയ കാര്‍ഷിക നിയമങ്ങളില്‍ കര്‍ഷകര്‍ക്ക് എതിര്‍പ്പുള്ള കാര്യങ്ങളില്‍ തുറന്ന മനസോടെ ചര്‍ച്ച നടത്താന്‍ തയാറാണെന്ന് കേന്ദ്രം. എന്നാല്‍ പുതിയ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യത്തില്‍ തന്നെ കര്‍ഷകര്‍ ഉറച്ചു നില്‍ക്കുകയാണെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു.
എപിഎംസി(അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി)കളെയോ, താങ്ങുവിലയേയോ പുതിയ നിയമങ്ങള്‍ ബാധിക്കില്ല. അക്കാര്യങ്ങളെല്ലാം കര്‍ഷക സംഘടനകളോട് വിശദീകരിക്കാന്‍ ശ്രമിച്ചുവെന്നും, ഉറപ്പുകള്‍ എഴുതി നല്‍കിയതായും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
കര്‍ഷകരുടെ കൃഷിഭൂമി വ്യവസായികള്‍ കൈയടക്കും എന്നതാണ് കര്‍ഷക സംഘടനകളുടെ മറ്റൊരു ആശങ്കയെന്നും, എന്നാല്‍ ഗുജറാത്ത്, മഹാരാഷ്ട്ര, ഹരിയാന, പഞ്ചാബ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ ദീര്‍ഘകാലമായി കരാര്‍ കൃഷി നടക്കുന്നു്െടന്നുഗ, കൃഷിഭൂമികള്‍ വ്യവസായികള്‍ കൈയടക്കിയിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കര്‍ഷകരും ഉത്പന്നങ്ങള്‍ സംസ്കരിക്കുന്നവരും തമ്മിലുണ്ടാക്കുന്ന കരാറിന്റെ അടിസ്ഥാനത്തില്‍ കൃഷിഭൂമിയില്‍ അടിസ്ഥാന സൗകര്യജ്ങള് ഒരുക്കാന്‍ സംസ്കരണം നടത്തുന്നവര്‍ക്ക് സാധിക്കുമെങ്കിലും , കരാറിന്റെ കാലാവധി കഴിയുന്നതോടെ അടിസ്ഥാന സൗകര്യങ്ങള്‍ കൃഷിഭൂമിയില്‍ നിന്ന് നീക്കണമെന്നതാണ്. അവ നീക്കാന്‍ തയാറായില്ലെങ്കില്‍ കര്‍ഷകരെ സഹായിക്കാനുള്ള വ്യവസ്ഥകള്‍ നിയമത്തിലുണ്ടെന്നും മന്ത്രി പറഞ്ഞു.






