വാഷിങ്ടൻ : ട്രംപ് തുടരില്ല, യുഎസിൽ ബൈഡൻ തന്നെ അധികാരത്തിലെത്തും. 50 സംസ്ഥാനങ്ങളിലെയും ഡിസ്ട്രിക്ട് ഓഫ് കൊളംബിയയിലെയും വോട്ടെണ്ണൽ പൂർത്തിയാക്കി.
ബൈഡന് 306, ട്രംപിന് 232 എന്നിങ്ങനെ ഇലക്ടറൽ വോട്ട് നിലയിൽ മാറ്റമില്ല. ജനുവരി ആറിന് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിലാകും വോട്ടെണ്ണലും ഔദ്യോഗിക ഫലപ്രഖ്യാപനവും നടക്കുക. ജനുവരി 20ന് ആണ് പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണം നടക്കുക.
ഇലക്ടറൽ കോളജ് അംഗങ്ങളുടെ വോട്ടു രേഖപ്പെടുത്തൽ 14ന് നടക്കും. വെസ്റ്റ് വെർജീനിയയിലെ വോട്ടെണ്ണലായിരുന്നു ഏറ്റവും ഒടുവിൽ നടന്നത്. തുടർന്നാണ് ഫലം ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തി നൽകിയത്.






