
തിരുവനന്തപുരം: പുതിയ ജനുസ്സില്‍പ്പെട്ട മലമ്പനി യഥാസമയം കണ്ടെത്തി മറ്റുള്ളവരിലേക്കു പകരാതെ തടയാനായെന്ന് മന്ത്രി കെ.കെ. ശൈലജ.
കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ മലമ്പനി ലക്ഷണങ്ങളുമായി ചികിത്സയ്ക്കെത്തിയ സൈനികനിലാണ് പ്ലാസ്മോഡിയം ഓവേല്‍ ജനുസ്സില്‍പ്പെട്ട മലമ്പനി കണ്ടെത്തിയത്. സുഡാനില്‍ നിന്ന് കേരളത്തിലെത്തിയ സൈനികനിലാണ് ഈ രോഗം സ്ഥിരീകരിച്ചത്. ഉടന്‍ മാര്‍ഗരേഖ പ്രകാരമുള്ള സമ്പൂര്‍ണ ചികിത്സ നല്കി.
ഇതിന് പിന്നാലെ സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഈര്‍ജിതമാക്കുകയും ചെയ്തതിനാല്‍ രോഗം വ്യാപിക്കാതെ തടയാനായതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആഫ്രിക്കയിലാണ് ഈ മലമ്പനി കണ്ടുവരുന്നത്.






