കൊച്ചി: പി.ജെ. ജോസഫിന് വീണ്ടും തിരിച്ചടി. കേരള കോണ്‍ഗ്രസ്(എം) ജോസഫ് വിഭാഗം എന്ന പേര് ഉപയോഗിക്കാനാകില്ലെന്ന് ഹൈക്കോടതി വിധി. കേരള കോണ്‍ഗ്രസ്(എം) എന്ന പേര് തങ്ങള്‍ക്കാണ് അനുവദിച്ച് തന്നത് എന്ന ജോസ് വിഭാഗത്തിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ വിധി വന്നിരിക്കുന്നത്.
കേരള കോണ്‍ഗ്രസ്(എം) ജോസഫ് എന്ന പേരില്‍ ചെണ്ട പൊതു ചിഹ്നമായി അനുവദിച്ച് തരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പി.ജെ. ജോസഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇത് കോടതി അനുവദിച്ചിരുന്നു. ഇതിനു പിന്നാലെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് ജോസ് വിഭാഗം സമര്‍പ്പിച്ച ഹര്‍ജിയിലാണ് വീണ്ടും ജോസഫിന് വിധി തിരിച്ചടിയായിരിക്കുന്നത്.
അതേസമയം ചെണ്ട പൊതുചിഹ്നമായി ജോസഫ് വിഭാഗത്തിന് ഉപയോഗിക്കുന്നതില്‍ തടസ്സമില്ല.






