
ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തിലെ 120ലധികം വിദേശ യുദ്ധക്കപ്പലുകളുടെ സാന്നിധ്യം ഭാവിയിലുണ്ടാകാവുന്ന തന്ത്രപ്രധാനമായ താവളങ്ങള്‍ക്കായുള്ള മത്സരത്തെയും വര്‍ധിച്ചുവരുന്ന ആഗോള താല്പര്യത്തെയും പ്രതിഫലിപ്പിക്കുന്നവെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് സേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു. ഇന്തോ-പസഫിക്കിനുവേണ്ടി യുള്ള ജര്‍മ്മനി, ഫ്രാന്‍സ് എന്നീ പ്രധാന ശക്തികളുടെ തന്ത്രങ്ങള്‍ക്കെതിരെയും ചൈനയുടെ നിലപാടുകള്‍ക്കെതിരെയും പ്രതികരിക്കകയായിരുന്നു അദേഹം.
ഇത്തരം വെല്ലുവിളികളെ നേരിടാനായി രാജ്യം പങ്കാളി രാജ്യങ്ങളുമായി കൂടുതല്‍ പരിശീലനങ്ങളും ഉഭയകക്ഷി ബഹുമുഖ സംവിധാനങ്ങള്‍ കെട്ടിപ്പടുക്കേണ്ടതുണ്ട്. നിലവില്‍ വിവിധ ദൗത്യങ്ങളെ പിന്തുണച്ചുകൊണ്ട് 120 ഓളം യുദ്ധക്കപ്പലുകള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വിന്യസിച്ചിട്ടുണ്ട്. ഇവിടെ തന്ത്രപ്രധാനമായ മേഖലകള്‍ക്ക് വേണ്ടി മത്സരം നടക്കുന്നുണ്ടെന്നും എന്നാല്‍ സമധാനപരമായി തുടരുകയാണെന്നും വരും കാലങ്ങളില്‍ ഇത് ശക്തി പ്രാപിക്കുമെന്നും റാവത്ത് പറഞ്ഞു.
സമീപ കാലങ്ങളില്‍ ചൈനയുടെ സാമ്പത്തികവും രാഷ്ട്രീയവുമായ ഉയര്‍ച്ചയും ഈ മേഖലയിലെ സ്വാധീനം വര്‍ധിപ്പിക്കുന്നതിനുള്ള മത്സരവും താല്പര്യത്തെ വളരെയധികം ആകര്‍ഷിച്ചു. സംസ്ഥനേതര വിമര്‍ശകര്‍ ഭരണത്തിനും സുരക്ഷയ്ക്കും തുരങ്കംവെക്കുമെന്ന ഭീഷണിയുമുണ്ട്. കൂടാതെ സംസ്ഥാനങ്ങള്‍ക്കിടയിലെ നാവിക മത്സരം വര്‍ധിച്ചു വരുന്നു. സമാധാനം, സമൃദ്ധി, പരമാധികാരം എന്നിവ സംരക്ഷിക്കാന്‍ ഈ പ്രദേശത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങളില്‍ ശക്തമായി പിടിമുറുക്കി സമുദ്ര ആശയവിനിമയങ്ങള്‍ എപ്പോഴും സുരക്ഷിതമാക്കേണ്ടതുമാണെന്ന് റാവത്ത് വ്യക്തമാക്കി.






