ചാലക്കുടി: അന്തരീക്ഷ മലനീകരണ പ്രതിസന്ധി പരിഹരിക്കുന്നതിനും വൈദ്യുത ലാഭത്തിനുമായി പദ്ധതിയൊരുക്കി ചാലക്കുടി ടൗണ്‍ നോര്‍ത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച എന്വിനോ സൊലൂഷ്യന്‍സ്. സോളാര്‍ പാനലുകള്‍ അനുയോജ്യമായ ഇടങ്ങളില്‍ സ്ഥാപിച്ചും ആവശ്യക്കാര്‍ക്ക് ലഭ്യമാക്കിയുമാണ് പ്രവര്‍ത്തനം.
ഇതിനൊപ്പംതന്നെയാണ് ബയോഗ്യാസ് ഉത്പാദനത്തിനുള്ള പദ്ധതി. അടുക്കള മാലിന്യങ്ങളില്‍ നിന്നാണ് വീടുകളിലെ പാചകാവശ്യത്തിനുള്ള ബയോഗ്യാസ് ഉത്പാദിപ്പിച്ച് നല്‍കുന്നത്. ഫാമുകളിലേക്ക് ആവശ്യമായ രീതിയില്‍ കോണ്‍ക്രീറ്റില്‍ ഉറപ്പിച്ച് ഫിക്സഡ് ബയോഗ്യാസ് സിസ്റ്റവും തയാറാക്കി നല്കുന്നു.
വേസ്റ്റ് മാനേജ്മെന്റ്, വേസ്റ്റ് വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് എന്നിവ മാലിന്യമുക്ത പരിസരത്തിനൊപ്പം മലിനജലത്തിന്റെ പുനരുപയോഗ സാധ്യതയും ഉറപ്പുവരുത്തുന്നു. പരീക്ഷണഘട്ടത്തിലുള്ള പദ്ധതിയാണ് ഹൈബ്രിഡ് പ്രൊഡക്ട്സ്. പരീക്ഷണഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിച്ച് ഗുണമേന്മ ഉറപ്പുവരുത്തി വിപണനത്തിന് തയ്യാറാക്കിയ കാര്‍ബണ്‍ ക്ളീനിങ് മെഷീനുകളും എന്വിനോ സൊലൂഷ്യന്സിലുണ്ട്.
ഫോണ്‍: 0480 2700941
7736692144






