തിരുവനന്തപുരം: കോവിഡ് വാക്സീന് നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാമെന്നും തിരഞ്ഞെടുപ്പ് കാലത്ത് സൗജന്യമായി വാക്സീന് വാഗ്ദാനം ചെയ്യുന്നത് തെറ്റാണെന്ന് പറഞ്ഞത് സിപിഎം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരിയാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് പി സി വിഷ്ണുനാഥ്.
ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ധനമന്ത്രി സൗജന്യ വാക്സീന് വാഗ്ദാനം ചെയ്തതിനെ വിമര്‍ശിച്ചുകൊണ്ട് യെച്ചൂരി രംഗത്തെത്തിയിരുന്നു. ഒക്ടെബര് 22 ന് യെച്ചൂരി ട്വീറ്റ് ചെയ്ത പോസ്റ്റുമായാണ് പിസി വിഷ്ണുനാഥ് മുഖ്യമന്ത്രിയുടെ സൗജന്യ വാക്സീന് വിതരണ പരാമര്‍ശത്തിനെതിരെ രംഗത്തു വന്നിരിക്കുന്നത്.
ബീഹാര്‍ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബിജെപി ശ്രമിച്ചെങ്കില്‍ ഇവിടെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇത്തരം ശ്രമം നടത്തുന്നത്. കോവിഡ് വാക്സീന് സൗജന്യമായി നല്‍കുകയെന്നത് കേന്ദ്ര-സെസ്ഥാന സര്‍ക്കാരുകളുടെ കടമയാണ്. തിരഞ്ഞെടുപ്പ് മാനദണ്ഡം നിലവിലിരിക്കെ വാഗ്ദാനം ചെയ്യുന്നത് അധാര്‍മികവും പെരുമാറ്റച്ചട്ട ലംഘനവുമാണ് എന്നും വിഷ്ണുനാഥ് കുറ്റപ്പെടുത്തി.

Comments