ദോഹ: ഖത്തറിൽ വിദേശികൾക്ക് വെള്ളക്കരം കൂട്ടുന്നു. ജല ഉപഭോഗത്തിന്റെ ബില്ലിൽ 20 ശതമാനത്തിൻെറ വർധനയാണ് ജനുവരി മുതൽ ഉണ്ടാവുക. 2021 ഫെബ്രുവരിയിലെ ബിൽ മുതലാണ് കൂടിയ തുക ഈടാക്കുകയെന്നും പൊതുമരാമത്ത് വകുപ്പ് അശ്ഗാൽ അറിയിച്ചു. ഖത്തരി പൗരന്മാരുടെ വീടുകൾക്ക് ഇതു ബാധകമല്ല.
അശ്ഗാലിന്റെ വിവിധ ഫീസുകൾ നിർണയിക്കുന്നതുമായി ബന്ധപ്പെട്ട മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന്റെ 2019ലെ 211ാം നമ്പർ ഭേദഗതിക്കനുസരിച്ചാണ് പുതിയ തീരുമാനം.
സർക്കാർ നൽകുന്ന അടിസ്ഥാനസൗകര്യങ്ങളുടെ ഗുണനിലവാരം ഉയർത്തുകയാണ് ഫീസ് വർധനയിലൂടെ ലക്ഷ്യമിടുന്നത്.

Comments