
പത്തനംതിട്ട: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനു സ്പോണ്ടിെലെറ്റിസ് രോഗം മാത്രമെന്ന് സൂചന. ദൂരെയിടങ്ങളിലേക്കുള്ള സ്ഥലംമാറ്റം, ജോലിഭാരം ഒഴിവാക്കല്‍, അനധികൃത ലീവ് സമ്പാദനം എന്നിവക്കെല്ലാം സര്‍ക്കാര്‍ ജീവനക്കാര്‍ കാലങ്ങളായി പ്രയോഗിച്ചുവരുന്ന ഈ മാര്‍ഗമാണ് ഇ.ഡിയുടെ ചോദ്യംചെയ്യലില്‍നിന്ന് രക്ഷനേടാന്‍ രവീന്ദ്രനും ആയുധമാക്കുന്നതെന്ന് വിമര്‍ശനം.
സംസ്ഥാനത്തെ 60% ആളുകളിലും പ്രകടമായ ഒന്നാണ് സ്പോണ്ടിെലെറ്റിസ് എന്ന് വിദഗ്ധര്‍. രോഗം എക്റേയിലൂടെ കണ്ടെത്താമെങ്കിലും പാര്‍ശ്വഫലങ്ങളായ തലകറക്കം, തലനീരിറക്കം എന്നിവയൊക്കെ രോഗി പറഞ്ഞേ ഡോക്ടര്‍ക്ക് അറിയാനൊക്കൂ. തലകറക്കം ഉണ്ടെന്ന് പറയുന്ന രവീന്ദ്രനെ സുഖപ്പെടാതെ ഇ.ഡിക്ക് ചോദ്യംചെയ്യാന്‍ കഴിയില്ല.
തുടര്‍ചികിത്സയ്ക്കായി രവീന്ദ്രന് ആയൂര്‍വേദത്തെ ആശ്രയിക്കുമെന്നാണ് വിവരം. അങ്ങനെവന്നാല്‍ മാസങ്ങളോളം ചികിത്സ നിര്‍ദേശിച്ചേക്കാം. ഈ സര്‍ക്കാരിന്റെ കാലത്ത് ചോദ്യംചെയ്യലില്‍ നിന്ന് ഒഴിവാകാനും ഇതിലൂടെയാകും.






