
മലപ്പുറം: മദ്രസാ വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസുകളിൽ ഒളിവിലായിരുന്ന അധ്യാപകനെ പൊലീസ് ബിഹാറിൽ നിന്ന് അറസ്റ്റ് ചെയ്തു. വളാഞ്ചേരി ആതവനാട് മദ്രസയിലെ മുൻ അധ്യാപകനായ എ.കെ. മുഹമ്മദാണ് പിടിയിലായത്.
വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ സാഹസികമായാണ് പൊലീസ് പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു. ഇയാളുടെ പേരിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇരുപതോളം പോക്‌സോ കേസുകൾ നിലവിലുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.






