
കൊച്ചി: പ്രമുഖ മുന്നണികളെ എല്ലാം തള്ളി കിഴക്കമ്പലം പഞ്ചായത്ത് ഭരിച്ചിരുന്ന ട്വന്റി20 സമീപ പഞ്ചായത്തുകളില്‍ കൂടി പിടിമുറുക്കുന്നു. ഐക്കരനാട് പഞ്ചായത്തില്‍ 13ല്‍ 10 സീറ്റുകള്‍ വിജയിച്ച് ഭരണം പിടിച്ചു. മഴുവന്നൂരില്‍ ആറ് സീറ്റുകളില്‍ വിജയിച്ചു. കുന്നത്തുനാട് പഞ്ചായത്തില്‍ ഫലം അറിയവായ ഏഴില്‍ 6 ഇടത്തും വിജയിച്ചു.
കുന്നത്തുനാട് നിയമസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതാണ് ഈ പഞ്ചായത്തുകള്‍ . വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ട്വന്റ്ി20 മാറ്റുരയ്ക്കാനുള്ള സാധ്യതയാണ് തെളിഞ്ഞുവരുന്നത്.






