തിരുവനന്തപുരം : ഇത് പ്രതീക്ഷിച്ച വിജയമാണെന്നും ഈ വിജയം ഉജ്ജ്വലമാണെന്നും ആരോഗ്യമന്ത്രി കെ. കെ ശൈലജ. ഇത് മികച്ച വിജയമാണ്, ജനങ്ങൾ തള്ളികളയില്ലെന്നു ഉറപ്പിച്ചിരുന്നു. കാരണം, ഞങ്ങൾ എല്ലായ്പോഴും ജനങ്ങൾക്കൊപ്പമാണ് നിന്നത്.
ആരോഗ്യ മേഖലയിൽ അടക്കം മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെക്കാൻ ഈ സർക്കാരിന് കഴിഞ്ഞിരുന്നു. നാലു പാടും നിന്ന് അക്രമിച്ചപ്പോഴും, പാർട്ടി ഒറ്റകെട്ടായി നിന്നതിന്റെ ഫലമാണ് ഈ വിജയം.
ജനങ്ങൾ കൂടുതൽ വികസനം ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവാണ് ഈ വിജയം. കോറോണയുടെ സമയത്തുപോലും ജനങ്ങൾക്ക് മികച്ച സേവനം നൽകുന്നതിനും സൗജന്യ ചികിത്സ നൽകുന്നതിനും ഈ സർക്കാർ അശ്രാന്ത പരിശ്രമമാണ് നടത്തിയത്. ഇതെല്ലാം, ജനങ്ങൾ വിലയിരുത്തുന്നുണ്ട്, മന്ത്രി പറഞ്ഞു.






