
പുസ്തകങ്ങളിലെ അക്ഷരങ്ങളില്‍ നിന്നും പ്രായോഗികതയുടെ പ്രവൃത്തികളിലേക്ക് മാറുകയാണ് ആധുനികകാലത്തെ വിദ്യാഭ്യാസം. വൈദഗ്ധ്യവും നൈപുണ്യവുമാണ് ഇന്ന് വിദ്യാഭ്യാസത്തിന്റെ മുഖമുദ്ര. അതുകൊണ്ടുതന്നെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഈ ആധുനികകാലത്ത് വളരെയേറയുമാണ്. പരമ്പരാഗത തൊഴില്‍ രീതികളില്‍ നിന്നും വ്യവസായികവല്ക്കരണ സമൂഹത്തിലേക്ക് നീങ്ങുമ്പോള്‍ പ്രായോഗിക ജ്ഞാനം എന്നത് ജീവവായുപോലെ അനിവാര്യമാണ്. അതാണ് ഐ.ടി.ഐകളുടെ പ്രാധാന്യവും.
വ്യാവസായിക പരിശീലനം നല്കുന്ന ഐ.ടി.ഐകള്‍ ഈ സാഹചര്യത്തിലാണ് ഏറെ നിര്‍ണ്ണായകമാകുന്നത്. ഏറ്റവും മികച്ച പരിശീലനവും തൊഴില്ലബ്ധിയുമാണ് ഏതൊരു സ്ഥാപനത്തേയും മുന്പന്തിയിലെത്തിക്കുന്നതും. അങ്ങനെ വിലയിരുത്തുമ്പോള്‍ ഒന്നാമതായി നില്‍ക്കുന്നതാണ് തിരുവനന്തപുരത്ത് നാലാഞ്ചിറ മാര്‍ഇവാനിയോസ് നഗറില്‍ പ്രവര്‍ത്തിക്കുന്ന ജയ് മാതാ പ്രൈവറ്റ് ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്. ഈ രംഗത്ത് പലരും കടന്നുവന്ന് പൊഴിഞ്ഞുപോയപ്പോഴും ഇന്നും ഏറെ സ്വീകാര്യതയുമായി ഈ സ്ഥാപനം തലയുയര്‍ത്തി നില്‍ക്കുന്നത് അവിടെ നല്കുന്ന ശിക്ഷണവും അതിലൂടെ ലഭ്യമാകുന്ന ശോഭനമായ ഭാവിയുടെ ചരിത്രവും കൊണ്ടാണ്. പ്രിന്‍സിപ്പലും മാനേജറുമായ ബ്രദര്‍ കെ.ടി. മാത്യുവിന്റെ നേതൃത്വത്തില്‍ മികച്ച അദ്ധ്യയനവും പരിശീലനവും അച്ചടക്കവും ഈ സ്ഥാപനം കൈവരിച്ച് കേരളത്തിന്റെ നൈപുണ്യവികസന മേഖലയില്‍ ഒരു തിലകക്കുറിയായി മുന്നോട്ടുപോകുകയാണ്. കേരളത്തിന്റെ വിദ്യാഭ്യാസമേഖലയില്‍ ക്രിസ്തീയ സഭകളുടെ സംഭാവന വിസ്മരിക്കാനാവില്ല. അത്തരത്തില്‍ മനുഷ്യനന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തകരായ ഫ്രാന്‍സിസ്ക്കന്‍ സഹോദരന്മാര് തുടങ്ങിയ ഒരു സാങ്കേതിക സ്ഥാപനമാണ് ജയ്മാത. 1980ല്‍ സ്ഥാപിതമായ ഈ ഇന്‍സ്റ്റിറ്റ്യൂട്ട് നാലുപതിറ്റാണ്ടുകഴിയുമ്പോള് സാങ്കേതികവിദ്യാഭ്യാസ രംഗത്ത് വളരെയധികം നേട്ടങ്ങള്‍ കൈവരിച്ചുകഴിഞ്ഞു.
സാങ്കേതികവിദ്യാരംഗത്ത് പ്രത്യേകിച്ച് ഐ.ടി.ഐ മേഖലയില്‍ സ്ത്രീകളുടെ സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുകയും തൊഴില്‍ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിച്ച് അവരെ ശാക്തീകരിച്ച് സ്വന്തം കാലില്‍ നിര്‍ത്തുകയും ചെയ്യുന്നതിനുള്ള മുന്‍കൈയും ഈ സ്ഥാപനം ഏറ്റെടുത്തിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയാണ് ഏത് ട്രേഡിലും അര്‍ഹതയും യോഗ്യതയുമുള്ള പെണ്‍കുട്ടികള്‍ക്ക് ഫീസ് ഇളവോടെ പ്രവേശനം നല്‍കുന്നതിനുള്ള ഏറ്റവും വിപ്ലവകരമായ തീരുമാനം. അത് സ്ത്രീശാക്തീകരണം എന്ന യഥാര്ത്ഥലക്ഷ്യത്തിലേക്കുള്ള ഏറ്റവും സാര്‍ത്ഥകമായ കാല്‍വയ്പ്പാണ്.എന്‍.സി.വി.റ്റി അംഗീകരിച്ച കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (കോപാ), ഇലക്ട്രീഷ്യന്, മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍ (എം.എം.വി), പ്ലബര്‍ എന്നിങ്ങനെ നാലു കോഴ്സുകളാണുള്ളത്.ഡാറ്റാ എന്‍ട്രി, കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ്, ബിസിനസ് ഡാറ്റാ പ്രോസസിംഗ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ എന്നിവയില്‍ പ്രത്യേക പരിശീലനം നല്‍കുകയാണ് കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (കോപാ) കോഴ്സിന്റെ ലക്ഷ്യം. ഒരു വര്‍ഷത്തെ ഈ കോഴ്സില്‍ കമ്പ്യൂട്ടര്‍ ഫണ്ടമെന്റലല്സ്, എം.എസ്-ഓഫീസ്, എച്ച്.ടി.എം.എല്‍, ടാലി, ജാവാ സ്ക്രിപ്റ്റ്, ഇന്റര്‍നെറ്റ് ആന്റ് ഇ-മെയില്‍, വിഷ്വല്‍ ബേസിക്സ് ആപ്ലിക്കേഷന്‍, സൈബര്‍ സെക്യൂരിറ്റീസ്, ഐ.എസ്.എം മലയാളം എന്നിവയാണ് ഈ ട്രേഡില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കോപാ വിജയിക്കുന്നവര്‍ക്ക് പി.എസ്.സിയുടെ ഡി.സി.എ, ടൈപ്പ്റൈറ്റിംഗ് ഇംീഷ് ലോവര്‍ ആന്റ് വേര്‍ഡ് പ്രോസസിംഗ് ഒഴിവുകള്‍ക്ക് നേരിട്ട് തന്നെ അപേക്ഷിക്കാം.
ദൈനംദിന ജീവിതത്തില്‍ ഏറ്റവും അനിവാര്യമായ വൈദ്യുതി ഇന്ന് ഇലക്ട്രീഷ്യന്മാരുടെ പ്രസക്തി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. വൈദ്യുത ജനറേറ്റര്‍, മോട്ടോര്‍ എന്നിവയിലുള്ള പരിജ്ഞാനത്തിന് പുറമെ വീട് വയറിംഗ്, ഇന്‍ഡസ്ട്രീയല്‍ വയറിംഗ്, വൈദ്യുത ഉപകരങ്ങളുടെ അറ്റകുറ്റപണി, മോട്ടോര്‍ വൈന്‍ഡിംഗ്, ടെസ്റ്റിംഗ് ആന്റ് എക്സ്പെരിമെന്റ്സ് വിത്ത് ഇലക്ട്രിക്കല്‍ മീറ്റേഴ്സ് ആന്റ് കാതോഡ് റേ ഓക്സിലോസ്കോപ്പ് എന്നിവയാണ് ഈ കോഴ്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടുവര്‍ഷത്തെ കോഴ്സില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റിന് പുറമെ വയര്‍മാന്‍ ലൈസന്‍സിനുള്ള യോഗ്യതയൂം ലഭിക്കും.മോട്ടോര്‍ വാഹനങ്ങളുടെ മെക്കാനിസമാണ് എം.എംവി., രണ്ടുവര്‍ഷത്തെ ഈ കോഴ്സിന് യോഗ്യതനേടുന്നവര്‍ക്ക് മെക്കാനിക്ക് മുതല്‍ സൂപ്പര്വൈസര്വരെയോ അതിന് മുകളിലോ ജോലി ലഭിക്കും. ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള എന്‍.സി.വി.ടി കോഴ്സായ പ്ലംബറില്‍ ഗവണ്മെന്റ് പ്ലംബിംഗ് ലൈസന്‍സ് യോഗ്യതനേടാനും രാജ്യത്തും വിദേശത്തും വളരെയധികം തൊഴില്‍ ലഭിക്കുന്ന മേഖലയുമാണ്. എന്‍.സി.വി.റ്റി സര്‍ട്ടിഫിക്കറ്റ് ലഭിച്ച് മൂന്നുവര്‍ഷം കഴിഞ്ഞാല്‍ പ്ലബിംഗ് ലൈസന്‍സിന് അപേക്ഷിക്കാം.ഇതിന് പുറമെ ഏറെ പ്രസക്തമായ നോണ്‍ ഫോര്‍മല്‍ കോഴ്സുകളുമുണ്ട്. അതില്‍ ഏറ്റവും പ്രധാനമാണ് അതില്‍ ഏറ്റവും പ്രധാനം ഓട്ടോ മൊബൈല്‍ മെക്കാനിക്ക് കോഴ്സ്. ദ്രുതഗതിയില്‍ വളര്‍ച്ചപ്രാപിക്കുന്നതും ലോകത്താകെ തന്നെ തൊഴില്‍ സാദ്ധ്യതയുള്ളതുമായ ഈ കോഴ്സ് ജയ്മാതായുടെ ഏറ്റവും വലിയ പ്രത്യേകതയാണ്. പ്രമുഖ കമ്പനികളില്‍ ഇതുമായി ബന്ധപ്പെട്ട പരിശീലനവും നല്‍കുന്നുണ്ട്. ഇതിനൊക്കെ പുറമെ യമഹയുടെ എല്ലാ ഇരുചക്രവാഹനങ്ങളുടെയും മെക്കാനിസം പഠിപ്പിക്കുന്ന യമഹാ ട്രെയിനിംഗ് സ്കൂള്‍ 100% തൊഴില്‍ ഉറപ്പുനല്‍കുന്ന കോഴ്സാണ്. കമ്പനി തന്നെ നേരിട്ട് ഇതിന് പരിശീലനവും നല്‍കുന്നുണ്ട്. പെണ്‍കുട്ടികള്‍ക്ക് ഈ കോഴ്സിന് 25% ഫീസ് ഇളവുമുണ്ട്.
ഇതിനൊക്കെ പുറമെ ഡി.ടി.പി, എം.എസ്. ഓഫീസ്, ടാലി, കെ.ജി.ടി.ഇ മലയാളം ഇംഗ്ലീഷ്, ഹിന്ദി ടൈപ്പ്റൈറ്റിംഗ് എന്നിവയില്‍ ഹ്രസ്വകാല കോഴ്സുകളുമുണ്ട്. ഇവയ്ക്കൊപ്പം ഉടന്‍ തന്നെ ഗോദ്റേജ് കമ്പനിയുടെ സഹായത്തോടെയുള്ള ആര്.എ.സി ആന്റ് എ.സി മെക്കാനിക് കോഴ്സും ടാറ്റാമോട്ടേഴ്സുമായി ചേര്‍ന്ന് ഇലക്ട്രിക്കല്‍ വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷന് ടെക്നീഷ്യന് കോഴ്സും ആരംഭിക്കും.
വൈദ്യുതവാഹനങ്ങള് പ്രോത്സാഹിപ്പിക്കുകയെന്നത് രാജ്യത്തെതന്നെ നയമായി സ്വീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഈ കോഴ്സിന് ഏറെ പ്രസക്തിയാണുള്ളത്.ജയ് മാതാ പ്രൈവറ്റ് ഐ.ടി.ഐയുടെ ഏറ്റവും വലിയ ലക്ഷ്യം അവിടെ പഠിച്ചിറങ്ങുന്ന കുട്ടികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുകയെന്നതാണ്. അതിനായി സ്ഥാപനത്തില്‍ ഒരു പ്ലേസ്മെന്റ് സെല്‍ തന്നെ രൂപീകരിച്ചിട്ടുണ്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി 100% പ്ലേസ്മെന്റാണ് ജയ് മാതായുടെ ഏറ്റവും വലിയ നേട്ടം.
മികച്ച അദ്ധ്യാപകരും പഠന സംവിധാനവുമാണ് ഈ സ്ഥാപനത്തിന്റെ മുഖമുദ്ര. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും എല്ലാ സൗകര്യങ്ങളോടും കൂടിയ ഹോസ്റ്റലുകളും ഇവിടെയുണ്ട്. പഠനത്തോടൊപ്പം നേതൃത്വപരിശീലനം, പ്രതിസന്ധികളെ മറികടക്കാനുള്ള പരിശ്രമം, കൂട്ടായ പ്രവര്‍ത്തനം എന്നിവയെക്കുറിച്ച് ട്രെയിനികളെ പഠിപ്പിക്കുന്നതിനായി ഇന്‍ഡസ്ട്രിയല്‍ സന്ദര്‍ശനങ്ങളും സംഘടിപ്പിക്കും. അതോടൊപ്പം ട്രെയിനികള്‍ക്ക് അച്ചടക്കവും ഉത്തരവാദിതവും ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പഠനയാത്ര. ട്രെയിനികളുടെ വ്യക്തിത്വവികസനത്തിന് വേണ്ട സെമിനാറുകളും ശില്‍പ്പശാലകളും സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. മികച്ച ലൈബ്രറിയും മറ്റും സംവിധാനങ്ങളും ജയമാതായുടെ പ്രത്യേകതകളില്പ്പെടുന്നതാണ്. കഴിയുന്നതും താല്പര്യമുള്ള വിദ്യാര്‍ത്ഥികളെ കോഴ്സുകളില്‍ ഉള്‍പ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പ്രവേശന സമയത്ത് വിദ്യാര്‍ത്ഥികള്‍ക്ക് അഭിരുചി പരിക്ഷകളും നടത്താറുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരമുള്ളതുകൊണ്ടുതന്നെ യാത്രാ കൂലിയിലെ ഇളവു മുതല്‍ മറ്റ് എല്ലാ ആനുകൂല്യങ്ങളും ഇവിടെ ലഭിക്കുകയും ചെയ്യും.