
കൈലാസത്തിലെത്താന്‍ ഭക്തര്‍ക്ക് വിസയും വിമാന ടിക്കറ്റും അനുവദിച്ച് സ്വയം പ്രഖ്യാപിത ആള്‍ദൈവമായ നിത്യാനന്ദ. തന്റെ രാജ്യമായ കൈലാസത്തിലേക്ക് സന്ദര്‍ശകരെ ക്ഷണിക്കുകയാണ് അദ്ദേഹം. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനാണ് നിത്യാനന്ദ വിസ അനുവദിച്ചിരിക്കുന്നത്.
എന്നാല്‍ നേരിട്ടല്ല പ്രവേശനം അനുവദിച്ചിരിക്കുന്നത്. സന്ദര്‍ശകര്‍ക്ക്് ഓസ്ട്രേലിയയില്‍ നിന്നാണ് കൈലാസത്തിലേക്ക് ചാര്‍ട്ടേഡ് വിമാനങ്ങളുടെ സേവനം ലഭ്യമാക്കുക. ഗരുഡ എന്ന പേരിലാണ് ഓസ്ട്രേലിയ-കൈലാസ ചാര്‍ട്ടേഡ് വിമാവനങ്ങള് സര്‍വ്വീസ് നടത്തുന്നതെന്നും പറയുന്നു. മൂന്നു ദിവസത്തെ വിസയില്‍ എത്തുന്നവര്‍ക്ക് കൂടുതല്‍ ദിവസങ്ങള്‍ താമസിക്കണമെങ്കില്‍ പുതിയ വിസക്ക് അപേക്ഷിക്കാം. എന്നാല്‍ സന്ദര്‍ശകരുടെ എണ്ണം പരിമിതമാണ്. രാജ്യത്തെത്തുന്നവര്‍ക്ക് ഭക്ഷണവും താമസവും സൗജന്യമായിരിക്കുമെന്നും നിത്യാനന്ദ വീഡിയോയില്‍ പറയുന്നു.
നി്ലവില്‍ നിത്യാനന്ദ ഒളിവലാണ്. പീഡന പരാതികളടക്കം നിരവധി കേസുകളാണ് ഇയാളുടെ പേരിലുള്ളത്. ഇതിനിടെയാണ് നിത്യനന്ദ രാജ്യം വിടുന്നത്. പിന്നീട് കൈലാസം എന്ന പേരില്‍ ഒരു രാജ്യം കെട്ടിപ്പടുത്തെന്നും ഇയാള്‍ അവകാശപ്പെടുന്നു. ഇപ്പോള്‍ നിത്യാനന്ദ ആളുകളെ ക്ഷണിക്കുന്നതും ഇവിടേക്കാണ്.






