
കൊച്ചി : കൊച്ചി മാളില്‍ നടിയെ അപമാനിച്ചവരെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചതായി വിവരം. പ്രതികളെ ഇന്ന് അറസ്റ്റ് ചെയ്തേക്കും.
ഇന്നലെ പ്രതികളുടെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു. 17നു വൈകിട്ട് 5.45നു രണ്ടു പ്രതികളും ലുലു മാളിനുള്ളില്‍ കടന്നത് ഇടപ്പള്ളി മെട്രോ സ്റ്റേഷനില്‍ നിന്നുള്ള പ്രവേശന കവാടം വഴിയാണ്. പിന്നീട്, എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പ്രതികള്‍ വടക്കന്‍ ജില്ലകളിലേക്കുള്ള ട്രെയിനിലാണ് യാത്ര ചെയ്തത് എന്നും കണ്ടെത്തിയിട്ടുണ്ട്.
ആള്‍ത്തിരക്കില്ലാത്തിടത്തു വച്ചു പ്രതികള്‍ ഇരുവരും മനഃപൂര്‍വം നടിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചു കടന്നുപോകുകയും പിന്തുടരുകയും ചെയ്തെന്നാണു കേസ്. മാളില്‍നിന്ന് ഒന്നും വാങ്ങാതെയാണ് ഇവര്‍ മടങ്ങിയതും.






